23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കാപ്പ ചുമത്തിയതിനു ശേഷം ഒളിവിൽ പോയയാളെ പിടികൂടി മട്ടന്നൂർ പോലീസ്
Uncategorized

കാപ്പ ചുമത്തിയതിനു ശേഷം ഒളിവിൽ പോയയാളെ പിടികൂടി മട്ടന്നൂർ പോലീസ്

ഇരിട്ടി: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തിയതിനുശേഷം ഒളിവിൽപോയയാളെ പോലീസ് പിടികൂടി. മട്ടന്നൂർ ചവശ്ശേരി മാണോറ സ്വദേശി സുധീഷ്, ശ്രീപദ്മം എന്നയാളെയാണ് പോലീസ് പിടികൂടിയത്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങിയനാൾ മുതൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ പത്തിലധികം കേസുകളിൽ ഉൾപ്പെട്ടയാളാണ്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.വി പ്രമോധൻ, സബ് ഇൻസ്പെക്ടർ യു.കെ ജിതിൻ, സിവിൽ പോലീസ് ഓഫീസർമാരായ രഗനീഷ്, രഞ്ജിത്ത്, ജോമോൻ, വിനു സെബാസ്റ്റ്യൻ എന്നിവരടങ്ങിയ അടങ്ങിയ സ്ക്വാര്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി ഇയാളെ ജയിലിലേക്ക് മാറ്റി.

Related posts

ഐഎഎസുകാരും ഐപിഎസുകാരും വേണ്ട; പ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യമേഖലയില്‍ നിന്ന് നിയമനം

Aswathi Kottiyoor

ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

Aswathi Kottiyoor

കേരള-അയോധ്യ ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് നീട്ടി

Aswathi Kottiyoor
WordPress Image Lightbox