കേളകം: പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷത്തൈ നട്ടും വലിച്ചെറിയല്‍ മുക്ത ഹരിതക്യാമ്പസ് പ്രഖ്യാപിച്ചും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു. സഹകരണ വകുപ്പിന്‍റെയും കേളകം സർവീസ് സഹകരണ ബാങ്കിന്‍റെയും സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സംയുക്തമായി വൃക്ഷത്തൈകൾ നട്ടു. മുന്‍ പ്രധാനാദ്ധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വ്യാസന്‍ മാസ്റ്റര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ബാങ്ക് പ്രസിഡന്‍റ് വി വി ബാലകൃഷ്ണന്‍, ഡയറക്ടര്‍ കെ പി ഷാജി, സെക്രട്ടറി കെ പി ജോളി, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, സയന്‍സ് ക്ളബ്ബ് കണ്‍വീനര്‍ ജീന മേരി, അശ്വതി കെ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ഗാനാലാപനം, ഉപയോഗശൂന്യമായ പ്ളാസ്റ്റിക് പേനകളുടെ സമാഹരണം, ക്ളാസ് അടിസ്ഥാനത്തില്‍ പൂച്ചെടിനടല്‍, മുന്‍ വര്‍ഷങ്ങളില്‍ നട്ട വൃക്ഷങ്ങളുടെ പരിപാലനം, അമ്മമരത്തെ ആദരിക്കല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി നടന്നു.സയന്‍സ് ക്ളബ്ബ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
- Home
- Uncategorized
- കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു.
previous post