• Home
  • Uncategorized
  • എസ് വൈ എസ് പരിസ്ഥിതി സംരക്ഷണ വാരാചരണം : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
Uncategorized

എസ് വൈ എസ് പരിസ്ഥിതി സംരക്ഷണ വാരാചരണം : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

എസ് വൈ എസ് പരിസ്ഥിതി സംരക്ഷണ വാരാചരണം : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

മട്ടന്നൂർ:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഈ മാസം 5 മുതൽ 11 വരെ “പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക” എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റ ജില്ലാ തല ഉദ്ഘാടനം മട്ടന്നൂർ വായന്തോടിൽ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് ജില്ലാ സാമൂഹികം പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ് അമാനിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി പരിസ്ഥിതി ദിന പ്രഭാഷണം നടത്തി.
ഉമർ ഹാജി മട്ടന്നൂർ, അബൂബക്കർ മൗലവി ഏളന്നൂർ, ജബ്ബാർ ഹാജി കളറോഡ്,എ എം വി റിയാസ് എം പി,ഷറഫുദ്ദീൻ അമാനി,
പിസി മഹമൂദ് മാസ്റ്റർ,അംജദ് പാലത്തുങ്കര,റിയാസ് കക്കാട്,ഫൈളുറഹ്മാൻ ഇർഫാനി, സലീം അമാനി പേരാവൂർ, ഇബ്രാഹിം മാസ്റ്റർ പുഴക്കര,മുഹമ്മദ് റഫീഖ് നിസാമി, ശാഫി പാലോട്ടുപള്ളി, ഗഫൂർ നടുവനാട്, നൗഷാദ് സഅദി, ഉബൈദ് മാസ്റ്റർ സംസാരിച്ചു.
പരിസ്ഥിതി വാരാചരണ ക്യാമ്പയിന്റെ ഭാഗമായി വൃക്ഷതൈ നടൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ബോധ വത്കരണ പരിപാടികൾ എന്നിവ നടക്കും. പ്രസ്ഥാനിക നേതാക്കൾ, ജന പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് 11 സോൺ കേന്ദ്രങ്ങളിൽ ഇക്കോ സല്യൂട്ട് സംഘടിപ്പിക്കും. മുൻ വർഷങ്ങളിൽ നട്ട മരങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്ന സംഘടനാ പ്രവർത്തകരെ ഇക്കോ സല്യൂട്ട് ചടങ്ങിൽ അനുമോദിക്കും.
പ്രാദേശികമായി വീട്ടു പരിസരങ്ങൾ, സ്ഥാപനങ്ങൾ, മറ്റു സൗകര്യപ്പെടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഫല വൃക്ഷതൈകൾ നട്ടും, സർക്കിൾ കേന്ദ്രങ്ങളിൽ തണൽ മരങ്ങൾ നട്ടും ജില്ലയിൽ ക്യാമ്പയിൻ സമുചിതമായി ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.ചടങ്ങിൽ
ഇരിട്ടി സോൺ പരിധിയിലെ സ്ഥാപനങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സുന്നി മജിലിസ് ഉളിയിൽ, അലിഫ് പേരാവൂർ, ഇസ്റ ആറളം,എംഐഡിഎംഇസി നുച്യാട്,മുഈനിയ്യ പഴശ്ശി എന്നീ സ്ഥാപനങ്ങളിലേക്കാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്.

Related posts

തലപ്പുഴ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റ് കത്തിച്ച സംഭവം: കടയുടമ അറസ്റ്റിൽ

Aswathi Kottiyoor

നൂറേക്കറിൽ ചെണ്ടുമല്ലി വിളയും: ഗുണ്ടൽപേട്ടിനെ വെല്ലാൻ ആറളം

Aswathi Kottiyoor

ആ ‘പിന്തുണ’ യെഡിയൂരപ്പയ്ക്ക് മാത്രം; ബിജെപിയെ കൈവിട്ട് വൊക്കലിഗ- ലിംഗായത്; പിടിച്ചെടുത്ത് കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox