• Home
  • Uncategorized
  • വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കും; ഉറപ്പ് ലഭിച്ചെന്ന് ഡീന്‍ കുര്യാക്കോസ്; കോണ്‍ഗ്രസ് ഉപരോധം അവസാനിപ്പിച്ചു
Uncategorized

വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കും; ഉറപ്പ് ലഭിച്ചെന്ന് ഡീന്‍ കുര്യാക്കോസ്; കോണ്‍ഗ്രസ് ഉപരോധം അവസാനിപ്പിച്ചു

ഇടുക്കി വണ്ടിപ്പെരിയാറില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്‍കുമെന്ന് പൊലീസിന്റെ ഉറപ്പ്. കുട്ടിയുടെ വീട്ടിലും കുടുംബം പുറത്തുപോകുമ്പോഴും സുരക്ഷ ഉറപ്പാക്കുമെന്ന് ഇടുക്കി എസ് പി അറിയിച്ചു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പൊലീസ് തീരുമാനിച്ചത്. പൊലീസ് തീരുമാനം അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു.കുട്ടിയുടെ പിതാവിനും മുത്തശ്ശനും വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം ആരംഭിച്ചത്.

Related posts

ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, കൃഷികൾ നശിപ്പിച്ചു

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; അഞ്ച് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox