26.1 C
Iritty, IN
November 22, 2024
  • Home
  • kannur
  • കണ്ണൂർ കണ്ണു തുറപ്പിച്ചു; റെയിൽവേ യാഡിലും നിരീക്ഷണ ക്യാമറ
kannur Kerala Uncategorized

കണ്ണൂർ കണ്ണു തുറപ്പിച്ചു; റെയിൽവേ യാഡിലും നിരീക്ഷണ ക്യാമറ

പാലക്കാട് ∙ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടുന്ന സ്ഥലങ്ങളിലും (യാഡ്) നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. ഇതിനാവശ്യമായ സിസിടിവി ക്യാമറകൾ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു കോച്ച് കഴിഞ്ഞ ഒന്നിനു പുലർച്ചെ തീവച്ചു നശിപ്പിച്ച സംഭവത്തേ‍ാടെയാണ് യാഡുകളും നിരീക്ഷണ ക്യാമറ ശൃംഖലയിൽ ഉൾപ്പെടുത്താൻ തീരുമാനം.

നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഡിവിഷനുകൾ നേരത്തേ നൽകിയ ശുപാർശ ദക്ഷിണ റെയിൽവേ തത്വത്തിൽ അംഗീകരിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി തുടർ നടപടിയുണ്ടായില്ല. ഇതിനിടയിലാണു കണ്ണൂർ സംഭവം. നിലവിൽ‌ റെയിൽവേ സ്റ്റേഷനിലെ പ്രധാന ഭാഗങ്ങൾക്കു പുറമേ, മേ‍ാഷണങ്ങൾ പതിവായ ഭാഗങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ട്രെയിനുകൾ നിർത്തിയിടുന്ന യാഡ് ഈ നിരീക്ഷണപരിധിയിൽ പൂർണമായും ഉൾപ്പെടുന്നില്ല.

യാഡുകൾ കേന്ദ്രീകരിച്ചു കൂടുതൽ പ്രശ്നങ്ങൾ റിപ്പേ‍ാർട്ട് ചെയ്യപ്പെടുന്നതിനാൽ സ്ഥലം നിരീക്ഷണ ക്യാമറ ശൃംഖലയിൽ ഉൾപ്പെടുത്തണമെന്ന് റെയിൽവേ ഇന്റലിജൻസും ശുപാർശ ചെയ്തിട്ടുണ്ട്. റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്), റെയിൽവേ പൊലീസ് , റെയിൽവേ ഇന്റലിജൻസ് എന്നിവയുടെ സംയുക്ത നിരീക്ഷണവും നടപടികളും ഊർജിതമാക്കാനും നിർദേശമുണ്ട്.

Related posts

വിവാഹപൂര്‍വ കൗണ്‍സലിങ് 
അനിവാര്യം : 
വനിതാ കമീഷന്‍

Aswathi Kottiyoor

എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളിൽ, അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നാല് വർഷത്തോളം ലൈംഗിക അതിക്രമം, കൂടാതെ സ്വർണവും കൈക്കലാക്കി; അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox