34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂണ്‍ നാലിന് കാലവര്‍ഷമെത്തിയേക്കും
Uncategorized

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂണ്‍ നാലിന് കാലവര്‍ഷമെത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും

ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസം ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്

കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയത്. ജൂണ്‍ 6ഓടെ അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു

Related posts

ഹിറ്റ്ലറുടെ ആശയം ആണ് ആർഎസ്എസ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്: പിണറായി വിജയൻ

Aswathi Kottiyoor

‘കുടിവെള്ളം മുട്ടിച്ചു, വഴിയടച്ചു, വീട് പൂട്ടി’; ഭർത്താവ് മരിച്ചതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് യുവതി

Aswathi Kottiyoor

ആധാർ കിട്ടി, സ്കോളർഷിപ്പും, പക്ഷെ പ്രാർത്ഥനകൾ വിഫലമാക്കി ഗൗതം സുരേഷ് വിടവാങ്ങി

Aswathi Kottiyoor
WordPress Image Lightbox