34.7 C
Iritty, IN
May 17, 2024
  • Home
  • Delhi
  • കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ്; 17 ലക്ഷം രൂപയിലധികം പിടിച്ചെടുത്തെന്ന് എൻഐഎ
Delhi Kerala Uncategorized

കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ്; 17 ലക്ഷം രൂപയിലധികം പിടിച്ചെടുത്തെന്ന് എൻഐഎ

ദില്ലി: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തി റെയ്ഡില്‍ പതിനേഴ് ലക്ഷം രൂപയിലധികം പിടിച്ച് എടുത്തതായി എൻഐഎ. കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേരളത്തിൽ റെയ്ഡ് നടന്നത്. കേരളത്തിന് പുറമേ കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ് നടത്തി. ബീഹാറിലെ പിഎഫ്‍ഐ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻഐഎ എടുത്ത കേസിലാണ് റെയ്ഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പദ്ധതികൾ അടങ്ങുന്ന ഡിജിറ്റൽ രേഖകളും റെയിഡില്‍ പിടികൂടിയെന്ന് എന്‍ഐഎ അറിയിച്ചു.

ബീഹാറിലെ പുൽവാരി ഷെരീഫിലെ പിഎഫ്ഐ കേസിൽ കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലായി ആകെ 25 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പാട്നയിലെ പുൽവാരി ഷെരീഫിൽ കഴിഞ്ഞ വർഷം ജൂലായിൽ യോഗം ചേർന്ന പിഎഫ്ഐ പ്രവർത്തകർ രാജ്യത്ത് ഉടനീളം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് കേസ്. പിഎഫ്ഐ നിരോധനത്തിന് വഴിവെച്ച പ്രധാനക്കേസുകളിൽ ഒന്നാണിത്. നേരത്തെ കേസിൽ പതിനഞ്ചിലധികം പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Related posts

പന്നിയങ്കരയിൽ ടോൾ പിരിവ്‌ ബുധനാഴ്‌ച മുതൽ; കുതിരാൻ തുരങ്കമുൾപ്പെടെ 25.725 കിലോമീറ്റർ

Aswathi Kottiyoor

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, ഒരുവയസുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ല​ര ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor
WordPress Image Lightbox