27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 1000 രൂപ പിഴയിൽ നിന്നും രക്ഷ നേടാം; പാൻ-ആധാർ ലിങ്കിംഗ് ഈ തീയതിക്കകം ചെയ്യൂ
Uncategorized

1000 രൂപ പിഴയിൽ നിന്നും രക്ഷ നേടാം; പാൻ-ആധാർ ലിങ്കിംഗ് ഈ തീയതിക്കകം ചെയ്യൂ

ദില്ലി: ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. 2023 മാർച്ച് 31 ആയിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ പിന്നീട് ഇത് മൂന്ന് മാസം കൂടി നീട്ടി ജൂൺ 30 വരെ ആക്കുകയായിരുന്നു. ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്.

ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച്,പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അതായത് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ്. ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാൻ വൈകിയതിന് പിഴയും അടയ്ക്കണം. 2023 മാർച്ച് 31-ന് മുമ്പ് പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്യുന്നവർക്ക് സൗജന്യമായി ചെയ്യാമെങ്കിലും അല്ലാത്തവർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഒപ്പം 2023 ജൂൺ 30-നകം ചെയ്തില്ലെങ്കിൽ ഇത് പ്രവർത്തനരഹിതമാകും.

Related posts

തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Aswathi Kottiyoor

ട്രെയിനുകളിലും അന്തർ സംസ്ഥാന ബസുകളിലും അടക്കം കർശന എക്സൈസ് പരിശോധന

Aswathi Kottiyoor

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കോവളം കടൽത്തീരത്ത് കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ‌

Aswathi Kottiyoor
WordPress Image Lightbox