34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • മാങ്ങയണ്ടി മുളയ്ക്കാൻ എത്ര ദിവസമെടുക്കും?’: സംശയമുയർത്തി വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ‌
Kerala

മാങ്ങയണ്ടി മുളയ്ക്കാൻ എത്ര ദിവസമെടുക്കും?’: സംശയമുയർത്തി വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ‌

മാങ്ങയണ്ടി മുളയ്ക്കാൻ എത്ര ദിവസം വേണം? നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) വൊളന്റിയർമാർക്ക് വിദ്യാഭ്യാസ വകുപ്പ് മേയ് 9നു നൽകിയ സർക്കുലറാണ് സംശയമുയർത്തുന്നത്. ‘മാമ്പഴക്കാലം’ പദ്ധതിയുടെ ഭാഗമായി ഓരോ വൊളന്റിയറും 10 മാങ്ങയണ്ടി വീതം ശേഖരിച്ചു മുളപ്പിച്ചു പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു സ്കൂളിൽ കൊണ്ടുവരണമെന്നാണു നിർദേശം. പ്രാദേശികമായി ലഭ്യമായ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘മിഷൻ ലൈഫ്’ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം മാവിൻതൈകൾ ഇങ്ങനെ വിതരണം ചെയ്യുകയാണു ലക്ഷ്യം. 

എന്നാൽ, നിർദേശം പ്രായോഗികമല്ലെന്നു കൃഷി വിദഗ്ധർ പറയുന്നു. മാങ്ങയണ്ടി മണ്ണിൽ വെറുതെ പാകിയാൽ മുളയ്ക്കാൻ മാസങ്ങളെടുക്കും. പുറം തോടു പൊട്ടിച്ച്, ഉള്ളിൽ പുഴുക്കളുണ്ടെങ്കിൽ അവയെ നീക്കി പാകിയാൽ 15 ദിവസത്തിനുള്ളിൽ മുള പൊട്ടാം. നാല് ഇലയെങ്കിലും വളരണമെങ്കിൽ ഒരു മാസത്തിലേറെ സമയം ആവശ്യമാണ്. എന്നാൽ, അതും അപൂർവമാണ്. അങ്ങനെ കിളിർത്ത തൈകൾ പറിച്ചു നട്ടാൽ പകുതി പോലും വളരാൻ സാധ്യതയുമില്ല. കൃത്യമായ പരിചരണം നൽകിയാൽ വളരാനുള്ള സാധ്യത 30% മാത്രം.

വിത്തു പാകി വളർത്തിയെടുത്ത മാവുകൾ പൂക്കാൻ 8 വർഷത്തിലധികമെടുക്കും. വിത്തു മുളച്ചുണ്ടാകുന്ന തൈകൾക്കു മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ഉണ്ടാവണമെന്നില്ല എന്നതിനാൽ ഗ്രാഫ്റ്റ് തൈകളാണു സാധാരണ ഉപയോഗിക്കാറുള്ളത്. കൃഷിവകുപ്പ് ശാസ്ത്രീയ രീതിയിൽ മാങ്ങയണ്ടി പാകി 4 മാസത്തിനു ശേഷം ഈ തൈയിൽ ഗ്രാഫ്റ്റിങ് നടത്തിയാണു വിതരണം ചെയ്യുന്നത്. 

9ന് ഇറങ്ങിയ സർക്കുലറിന്റെ വിവരങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങിയിട്ടേയുള്ളു. ഇനി മാങ്ങയണ്ടി പാകി പരിസ്ഥിതിദിനത്തിനു മുൻപ് ആരോഗ്യമുള്ള മാവിൻ തൈകൾ ഉൽപാദിപ്പിക്കാനാകില്ല. ഓരോ സ്കൂളും 500 കുടുംബങ്ങൾക്കു മാവിൻ തൈകൾ നൽകാനും വകുപ്പു നിർദേശിച്ചിട്ടുണ്ട്

Related posts

അതിർത്തിത്തർക്കം പരിഹരിക്കാതെ ഇരു ഗവർമ്മെണ്ടുകളും – കേരളത്തിന്റെ അധീന ഭൂമിയിലുള്ള കുടുംബങ്ങൾക്ക് കർണാടകയുടെ കുടിയിറക്ക് ഭീഷണി

Aswathi Kottiyoor

ആപ്പിളിന് ഭീഷണിയായി ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ച്; വിപണിയിലെത്തുക അടുത്ത വര്‍ഷം.

Aswathi Kottiyoor

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഡിജിസിഐ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ

Aswathi Kottiyoor
WordPress Image Lightbox