28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹൈസ്‌പീഡിൽ കെ ഫോൺ
Kerala

ഹൈസ്‌പീഡിൽ കെ ഫോൺ

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കെ- ഫോൺ ഹൈസ്‌പീഡിൽ മുന്നോട്ട്‌. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം ജൂൺ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും ഒറ്റ ഇന്റർനെറ്റ്‌ ശൃംഖലയിൽ ബന്ധിപ്പിച്ചുള്ള പ്രവർത്തനം മുന്നേറുകയാണ്‌. വീടുകളിൽ കണക്‌ഷൻ ലഭ്യമായിത്തുടങ്ങി. ആദ്യഘട്ടത്തിൽ 14,000 വീടാണ്‌ ലക്ഷ്യം. 18,700 സർക്കാർ സ്ഥാപനവും ശൃംഖലയിലാകും.

ഇന്റർനെറ്റ് പൗരാവകാശം
ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
കെ -ഫോൺ കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലാതാക്കും. ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിച്ച്‌ നോളജ് ഇക്കോണമിയായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമത്തിന്‌ അടിത്തറയാകും.

അനുദിനം മുന്നോട്ട്‌

2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2519 കിലോമീറ്റർ പൂർത്തീകരിച്ചു.
22,876 കിലോ മീറ്റർ അനുബന്ധ കേബിൾ (എഡിഎസ്എസ് ഒഎഫ്‌സി) ശൃംഖലയിൽ 11,906 കി.മീ പൂർത്തീകരിച്ചു.
375 പോപ്പിൽ (പോയിന്റ്‌ ഓഫ്‌ പ്രസൻസ്‌) 316 എണ്ണം പൂർത്തിയായി.
കളമശേരിയിൽ നെറ്റ്‌വർക്ക്‌ ഓപ്പറേറ്റിങ്‌ സെന്റർ സജ്ജം.
16,973 സർക്കാർ സ്ഥാപനത്തിൽ കണക്‌ഷനെത്തി.
മണ്ഡലങ്ങളിലെ 100 വീടിനെങ്കിലും ആദ്യഘട്ടത്തിൽ കണക്‌ഷൻ

Related posts

ജ​ന​പ്രി​യ മ​ദ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്; എ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

Aswathi Kottiyoor

ഇ​ന്ധ​ന ഡി​പ്പോ​യിൽ അഗ്നിബാധ; ഇ​ന്തോ​നേ​ഷ്യ​യി​ൽ 17 പേ​ർ മ​രി​ച്ചു

Aswathi Kottiyoor

ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും 23നു സമർപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox