30.4 C
Iritty, IN
June 16, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് ആൾക്കൂട്ട ആക്രമണം; ബിഹാർ സ്വദേശി കൊല്ലപ്പെട്ടു, 9 പേർ കസ്റ്റഡിയിൽ
Uncategorized

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണം; ബിഹാർ സ്വദേശി കൊല്ലപ്പെട്ടു, 9 പേർ കസ്റ്റഡിയിൽ


മലപ്പുറം ∙ കീഴ്ശേരിയിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. പ്രതികളായ ഒൻപതുപേർ പൊലീസ് കസ്റ്റഡിയിലാണ്. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മർദനമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Related posts

2025 കേരളപ്പിറവി ദിനത്തിൽ നടപ്പാക്കേണ്ട സ്വപ്നം പങ്കുവച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

‘ഇത്ര പണം ആവശ്യപ്പെടുന്നത് സഹോദരിക്ക് വേണ്ടിയാണോ?’; റുവൈസിന് കുരുക്കായി ഡോ. ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്

Aswathi Kottiyoor

LDF കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദിച്ചില്ല; KSEB അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഓഫീസിൽ കയറി മർദ്ദിച്ച് ഇടത് സംഘടനാ പ്രവർത്തകരായ ജീവനക്കാർ

Aswathi Kottiyoor
WordPress Image Lightbox