21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരളത്തെ നടുക്കിയ മൂന്നു പ്രധാന ബോട്ട് അപകടങ്ങൾ
Kerala

കേരളത്തെ നടുക്കിയ മൂന്നു പ്രധാന ബോട്ട് അപകടങ്ങൾ

കേരളത്തെ നടുക്കിയ മൂന്നു പ്രധാന ബോട്ട് അപകടങ്ങൾ. അവയെപ്പറ്റി അന്വേഷിച്ച കമ്മിഷനുകൾ അപകടരഹിത ജലയാത്രയ്ക്കു വേണ്ട ശുപാർശകൾ സമർപ്പിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് ഇതുമൊരു കാരണം. 
കുമരകം ബോട്ടപകടം- 2002 ജൂലൈ 27- 29 മരണം 
അന്വേഷണം -ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷൻ  

പ്രധാന ശുപാർശകൾ

∙ ജലഗതാഗതത്തിനു സംസ്ഥാനത്ത് സുരക്ഷാ കമ്മിഷണർ 

∙ എല്ലാ യാത്രാ ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷ   

∙ ബോട്ടുകൾ രൂപമാറ്റം വരുത്തിയാൽ കർശന നടപടി

∙ ലൈഫ് ജാക്കറ്റുകൾ നിർബന്ധമാക്കണം

∙ കൃത്യസമയത്ത് ബോട്ടുകളുടെ അറ്റകുറ്റപ്പണി 

∙ മരിച്ചവരുടെ ആശ്രിതർക്കു നഷ്‌ടപരിഹാരമായി ഒരു കോടിയോളം രൂപ  

∙ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

∙ ഹൗസ് ബോട്ടുകളുടെ പ്രവർത്തനം ഏകീകൃത സംവിധാനത്തിലാക്കണം

∙ ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടുകളുടെ സർവീസ് തടയണം 

നടപടികൾ 

∙ കമ്മിഷൻ ശുപാർശകളിൽ കാര്യമായ നടപടികൾ ഉണ്ടായില്ല.

∙ ദുരന്തവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട 6 ജലഗതാഗതവകുപ്പ് ജീവനക്കാരെ ഒരു മാസത്തിനുള്ളിൽ തിരിച്ചെടുത്തു.  

∙ മരിച്ചവരുടെ ആശ്രിതർക്കു സർക്കാർ ജോലിയെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപ്പായില്ല   

∙ പരുക്കേറ്റവർക്കു പ്രഖ്യാപിച്ചിരുന്ന നഷ്‌ടപരിഹാരത്തുക അർഹതയുള്ള പലർക്കും ലഭിച്ചില്ല 

∙ ബോട്ടുകളിൽ ൈലഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന ശുപാർശ കർശനമായി നടപ്പായില്ല.

∙ രൂപമാറ്റം വരുത്തിയ ബോട്ടുകൾ ജലാശയങ്ങളിൽ പിടികൂടാൻ സംവിധാനമായില്ല.  

∙ ഹൗസ് ബോട്ടുകളുടെ പ്രവർത്തനം ഏകീകൃത സംവിധാനത്തിനു കീഴിലാക്കണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. 

∙ കമ്മിഷന്റെ നിർദേശപ്രകാരം ജലഗതാഗത ഡയറക്‌ടർക്കു വിപുലമായ അധികാരങ്ങൾ നൽകിയെന്നാണ് സർക്കാർ അവകാശവാദം. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ മൂന്നു ലക്ഷം രൂപാ വരെയുള്ള അറ്റകുറ്റപ്പണികളും 10,000 രൂപ വരെയുള്ള സിവിൽ ജോലികളും ക്വട്ടേഷൻ കൂടാതെ നടത്താൻ അധികാരം നൽകി. സ്വകാര്യ ഏജൻസി വഴി ബോട്ട് അറ്റകുറ്റപ്പണി മൂന്നു മാസത്തിനകം നടത്താൻ നടപടിയെടുത്തു. 

25 വർഷം പഴക്കമുള്ള ബോട്ടുകളിൽ ഘട്ടം ഘട്ടമായി അറ്റകുറ്റപ്പണി നടത്താനുള്ള തീരുമാനം നടപ്പാക്കി. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. സാങ്കേതിക വിദഗ്ധനെ നിയമിക്കണമെന്ന ശുപാർശയിൽ 6 മാസത്തേക്കു നിയമനം നടത്തിയെങ്കിലും പിന്നീടു നീട്ടേണ്ടെന്നു തീരുമാനിച്ചു. 

തട്ടേക്കാട് ബോട്ടപകടം -2007 ഫെബ്രുവരി 20-18 മരണം
∙ അന്വേഷണം ജസ്റ്റിസ് എം.എം.പരീതുപിള്ള കമ്മിഷൻ 

പ്രധാന ശുപാർശകൾ

∙ ഉൾനാടൻ ജലഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സമഗ്ര നിയമനിർമാണം വേണം. 

∙ സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽ പരിശീലനം നൽകണം  

∙ സ്‌കൂൾ വിനോദയാത്രയ്‌ക്കു ബാധകമായ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണം. വീഴ്‌ചയുണ്ടായാൽ കർശനശിക്ഷ.  

∙ ബോട്ട് ലൈസൻസിൽ കർശന വ്യവസ്‌ഥകൾ ഏർപ്പെടുത്തി നിലവിലുള്ള സംവിധാനം പരിഷ്കരിക്കണം.   

∙ ബോട്ടുകളിൽ ജീവൻരക്ഷാ ഉപാധികൾ ഒരുക്കുന്നതും യഥാകാലം അറ്റകുറ്റപ്പണി നടത്തുന്നതും ഉദ്യോഗസ്‌ഥരുടെ  മേൽനോട്ടത്തിലാക്കണം. 

∙ കാലപ്പഴക്കം ചെന്ന ബോട്ടുകൾ റദ്ദാക്കണം 

∙ കാലപ്പഴക്കമുള്ള ബോട്ടുകളുടെ സർവീസ് തടയണം 

നടപടികൾ

∙ കമ്മിഷൻ റിപ്പോർട്ട് കർശനമായി നടപ്പാക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. 

തേക്കടി ബോട്ടപകടം – 2009 സെപ്റ്റംബർ 30 – 45 മരണം
∙ അന്വേഷണം – ജസ്റ്റിസ് ഇ.മൈതീൻകുഞ്ഞ് കമ്മിഷൻ 

ശുപാർശകൾ

∙ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ജലഗതാഗത മേഖലയെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുമായി സംസ്‌ഥാന മാരിടൈം ബോർഡ് രൂപീകരിക്കണം. 

∙ നേവൽ ആർക്കിടെക്‌ട്, മറൈൻ എൻജിനീയർ തുടങ്ങിയ വിദഗ്‌ധരെ ഇതിൽ ഉൾപ്പെടുത്തണം. 

∙ ബോട്ട് പരിശോധന, ജീവനക്കാരുടെ പരിശീലനം എന്നിവ ബോർഡിനു കീഴിലാക്കണം. അയൽ സംസ്‌ഥാനങ്ങളിലെ മാതൃക സ്വീകരിക്കാം.  

∙ ബോട്ട് യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ  

∙ ദുരന്തത്തിനു കാരണക്കാരായ ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി 

∙ അപകടത്തിൽപെട്ട ബോട്ട് വാങ്ങിയതിന്റെ വ്യവസ്ഥകൾ പരിശോധിക്കണം.

നടപടികൾ 

∙ അപകടം നടന്ന് വർഷങ്ങൾക്കുശേഷം മാരിടൈം ബോർഡ് നിലവിൽ വന്നു.

∙ ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽനിന്നു നിലവാരമില്ലാത്ത ബോട്ടാണ് സർക്കാർ വാങ്ങിയത്. അന്നത്തെ ടൂറിസം ഡയറക്‌ടർ എം.ശിവശങ്കർ അടക്കം 10 പേരെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. 

∙ ബോട്ട് നിർമിക്കുമ്പോൾ നേവൽ ആർക്കിടക്‌ടിനെ മേൽനോട്ടത്തിനായി നിയമിക്കണമെന്ന വ്യവസ്‌ഥ കെടിഡിസി പാലിച്ചില്ല. 

∙ കരാർ പ്രകാരമോ ഡിസൈൻ അനുസരിച്ചോ അല്ല ബോട്ട് നിർമിച്ചത്. നിർമാണത്തിനുശേഷം സ്‌റ്റെബിലിറ്റി പരിശോധന നടത്തിയില്ല. മാത്രമല്ല വീണ്ടും അതിൽ അധികനിർമാണവും നടത്തി. ഐആർഎസ് ക്ലാസ് സർട്ടിഫിക്കറ്റും പരിശോധനയ്‌ക്കു ശേഷമുള്ള മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങാതെ ബോട്ട് കൈപ്പറ്റി ഉദ്യോഗസ്‌ഥർ പണവും നൽകി. ഇക്കാര്യത്തിലും കൂടുതൽ അന്വേഷണമുണ്ടായില്ല

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

പരീക്ഷയിൽ മാറ്റമില്ല.*

Aswathi Kottiyoor

സംസ്ഥാനത്ത് ആദ്യമായി അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്റർ

Aswathi Kottiyoor
WordPress Image Lightbox