24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു; മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ
Uncategorized

അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു; മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ


കുമളി∙ ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. പുലർച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ലെന്നാണ് വിലയിരുത്തൽ.

അരിക്കൊമ്പന്‍ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ തവണ മയക്കുവെടിവച്ചത് പ്രശ്നമാകില്ല. ഏതു ദൗത്യത്തിലും പ്ലസും മൈനസും ഉണ്ടാകുമെന്നും വനംമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

വലിച്ചെറിയൻ മുക്ത നഗരസഭാ പ്രഖ്യാപനവും ഹരിത സഭയുടെ ഉദ്ഘാടനവും

Aswathi Kottiyoor

‘പൊലീസിന് അനക്കമില്ല’; പ്രതിഷേധിച്ചതിന് വളഞ്ഞിട്ട് തല്ലിയ ഗൺമാനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കോടതിയിലേക്ക്

Aswathi Kottiyoor

അച്ചടക്ക ലംഘനത്തിന് കോഴിക്കോട് കോൺഗ്രസിൽ നടപടി; കെപിസിസി അംഗത്തെ പുറത്താക്കി

Aswathi Kottiyoor
WordPress Image Lightbox