26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ആറളത്ത് പുഷ്പ ഗ്രാമം പദ്ധതി
kannur

ആറളത്ത് പുഷ്പ ഗ്രാമം പദ്ധതി

ഇരിട്ടി: കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, സംയോജിത പട്ടിക വർഗ്ഗ വികസന പദ്ധതി, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ പുഷ്പ ഗ്രാമം – ഫ്‌ളോറി വില്ലേജ് പദ്ധതി നടപ്പിലാക്കുന്നു

ആറളം ഫാമിലെ തരിശിട്ട സ്ഥലങ്ങൾ കൃഷിയോഗ്യമാക്കി വാണിജ്യാടിസ്ഥാനത്തിൽ പുഷ്പ കൃഷി ചെയ്യുന്നതിനായി സഹായം നൽകുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. വന്യജീവികളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്ന പുനരധിവാസ മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഫ്‌ളോറി വില്ലേജ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ വന്യജീവികളുടെ ഇടപെടൽ ഒരു പരിധി വരെ തടയുന്നതിനും ഭാവിയിൽ ടൂറിസം വില്ലേജ് ആയി മാറ്റി എടുക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 2 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. തുടർന്ന് ഓണ വിപണി ലക്ഷ്യമിട്ട് 10 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കും.
നടീൽ ഉത്സവം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്,
വൈസ് പ്രസിഡന്റ് ജെസി മോൾ, ജോസ് അന്ത്യാംകുളം, വൽസ ജോസ്, രാജു, വാർഡ് മെമ്പർ മിനി ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി രശ്മി മോൾ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ കെ.വി. അനൂപ്, കൃഷി ഓഫീസർ നയൻ ഗണേഷ്, കൃഷി അസിസ്റ്റന്റുമാരായ സി.കെ സുമേഷ്, സുരഭി, ആറളം ഫാം ഫ്ളവർ പ്രൊഡ്യൂസേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കുമാരൻ കോട്ടി എന്നിവർ പങ്കെടുത്തു.

Related posts

ലോക്ഡൗൺ: രണ്ടുദിവസം 187 കേസുകൾ രജിസ്റ്റർ ചെയ്തു………..

Aswathi Kottiyoor

കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

Aswathi Kottiyoor

കെ​സി​വൈ​എം പ്രവർത്തകർ രക്തദാനം നടത്തി

Aswathi Kottiyoor
WordPress Image Lightbox