22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓഫീസ്‌ നടത്തിപ്പിൽ വീഴ്‌‌ച; പൊതുമരാമത്ത്‌ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ
Kerala

ഓഫീസ്‌ നടത്തിപ്പിൽ വീഴ്‌‌ച; പൊതുമരാമത്ത്‌ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ

പൊതുമരാമത്ത് വകുപ്പിൽ ഓഫീസ്‌ നടത്തിപ്പിൽ ഗുരുതര വീഴ്‌‌ചയിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്ത്‌ വകുപ്പ്‌ ചീഫ്‌ ആർക്കിടെക്‌ടിനെയും ഡെപ്യൂട്ടി ചീഫ്‌ ആർക്കിടെക്‌ടിനെയും സർവീസിൽ നിന്ന് സസ്‌‌പെൻഡ്‌ ചെയ്‌തു. മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ നിർദ്ദേശത്തെ തുടർന്നാണ് ചീഫ്‌ ആർക്കിടെക്‌ട്‌ പി എസ്‌ രാജീവ്‌, ഡെപ്യൂട്ടി ചീഫ്‌ ആർക്കിടെക്‌ട്‌ വി ഗിരീഷ്‌ എന്നിവരെ സസ്‌‌പെൻഡ്‌ ചെയ്‌‌തത്‌.

കഴിഞ്ഞ മാർച്ച്‌ 23നാണ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസും പൊതുമരാമത്ത്‌ സെക്രട്ടറിയും ആർകിടെക്ചർ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ്‌ പൊതുമരാമത്ത്‌ ഭരണവിഭാഗങ്ങളിൽ നിന്നും തുടർപരിശോധന നടത്തി റിപ്പോർട്ട്‌ നൽകാൻ നിർദേശിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ചീഫ്‌ എൻജിനീയർ (വിജിലൻസ്‌) റിപ്പോർട്ട്‌ നൽകി.

ഓഫീസ് പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രധാനപ്പെട്ട രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്നതിലും വീഴ്‌ചയുണ്ടായി. ഓഫീസിൽ രേഖകൾ സൂക്ഷിക്കുന്നതിൽ ഉൾപ്പെടെ ഗുരുതരമായ വീഴ്ചയുണ്ടെന്നും പലരും കൃത്യസമയത്ത് ഹാജരാകുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ കർശന നടപടിയിലേക്ക്‌ നീങ്ങിയത്‌. മന്ത്രിയുടെ സന്ദർശന ദിവസം 41ൽ 14 പേർ മാത്രമായിരുന്നു കൃത്യസമയത്ത്‌ ഹാജരുണ്ടായിരുന്നത്‌. വീഴ്‌ച വരുത്തിയ 18 ഉദ്യോഗസ്ഥർക്കെതിരെക്കൂടി നടപടിയുണ്ടാകും.

അന്വേഷണ റിപ്പോർട്ടിന്മേൽ നൽകിയ മറുപടി തൃപ്‌തികരമല്ല എന്ന്‌ കണ്ടെത്തിയാണ്‌ ഇരുവരെയും സസ്‌പെൻഡ്‌ ചെയ്‌തത്‌. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ പൊതുമരാമത്ത്‌ വകുപ്പ്‌ ഡെപ്യൂട്ടി ചീഫ്‌ എൻജിനീയ (വിജിലൻസ്‌)റോട്‌ മന്ത്രി നിർദേശിച്ചു. സീനിയർ ആർക്കിടെക്ട്‌ പി അനിൽകുമാറിനാണ്‌ ചീഫ്‌ ആർക്കിടെക്ടിന്റെ അധിക ചുമതല

Related posts

10,000 നവസംരംഭകർ ഒത്തുചേരുന്നു ; 21 ന് കൊച്ചിയിൽ മഹാസംഗമം

Aswathi Kottiyoor

കാരവൻ ഇറക്കാം; സർക്കാർ തരും ഏഴരലക്ഷം

Aswathi Kottiyoor

ഒ​രു മാ​സ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​ടെ സ​ന്പൂ​ർ​ണ അ​ഴി​ച്ചു പ​ണി

Aswathi Kottiyoor
WordPress Image Lightbox