27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദൽ അന്തരിച്ചു
Uncategorized

പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദൽ അന്തരിച്ചു

പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദൽ അന്തരിച്ചു

ന്യൂഡൽഹി> ശിരോമണി അകാലി ദൾ  മുതിർന്ന നേതാവും പഞ്ചാബ്‌ മുൻ മുഖ്യമന്ത്രിയുമായ പ്രകാശ്‌ സിങ്‌ ബാദൽ (95) അന്തരിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്‌ച രാത്രിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന്‌ ഞായറാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. അഞ്ച്‌ തവണ പഞ്ചാബ്‌ മുഖ്യമന്ത്രിയായിരുന്നു.
94-ാം വയസ്സിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. 1970ലാണ്‌ ആദ്യമായി മുഖ്യമന്ത്രി ആകുന്നത്‌. 1977ൽ മൊറാർജി മന്ത്രിസഭയിൽ കൃഷിവകുപ്പ്‌ മന്ത്രിയായിരുന്നു. 2015ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചെങ്കിലും 2020ൽ കർഷകസമരത്തിന്‌ പിന്തുണ നൽകി പുരസ്‌കാരം തിരികെ നൽകി. ശിരോമണി അകാലി ദൾ പ്രസിഡന്റ്‌ സുഖ്‌വീർ സിങ്‌ ബാദൽ മകനാണ്‌.

Related posts

ഭാര്യയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ കൊലപാതകം, അഭിജിത്തിനെ സഹായിച്ചത് മൂന്ന് പേർ, ഒരാൾ പ്രായപൂർത്തിയാകാത്തയാൾ

Aswathi Kottiyoor

മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്രക്ക്‌ ഇന്ന്‌ 60-ാം പിറന്നാൾ

Aswathi Kottiyoor

അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ യുട്യൂബർ അറസ്റ്റിൽ, കോടതിയിലേക്ക് കൊണ്ട് വരുന്നതിനിടെ വാഹനാപകടം

WordPress Image Lightbox