27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വർണ്ണക്കൂടാരം ബാലവേദി മേഖല ക്യാമ്പിന് തുടക്കമായി
Iritty Kelakam

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വർണ്ണക്കൂടാരം ബാലവേദി മേഖല ക്യാമ്പിന് തുടക്കമായി

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ
വർണ്ണക്കൂടാരം
ബാലവേദി മേഖല ക്യാമ്പിന് തുടക്കമായി

കേളകം: ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ‘വർണ്ണക്കൂടാരം’ ബാലവേദി മേഖല ക്യാമ്പ് ഏകദിന പരിശീലന പരിപാടിക്ക് തുടക്കമായി.കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ് നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലർ കെ.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ വിശദീകരണം നടത്തി.സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അദ്ധ്യാപകൻ എം.വി.മാത്യു, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടീവ് അംഗം എം.ബിന്ദു എന്നിവർ ആശംസാ പ്രസംഗം നടത്തി.നേതൃസമിതി കൺവീനർ കെ.പി.ഷാജി സ്വാഗതവും, താലൂക്ക് എക്സിക്യുട്ടീവ് അംഗംപി.കെ.സദൻ നന്ദിയും പ്രകാശിപ്പിച്ചു.

Related posts

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Aswathi Kottiyoor

കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി

Aswathi Kottiyoor

മഴയായാലും വെയിലായാലും നേരമ്പോക്ക് കാർക്ക് എന്നും ദുരിതം

Aswathi Kottiyoor
WordPress Image Lightbox