24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസ പ്രകടനം: സംസ്ഥാന വ്യാപക പരിശോധനയില്‍ 6.37ലക്ഷം രൂപ പിഴ; 53 വാഹനങ്ങൾ പിടിച്ചെടുത്തു
Kerala

രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസ പ്രകടനം: സംസ്ഥാന വ്യാപക പരിശോധനയില്‍ 6.37ലക്ഷം രൂപ പിഴ; 53 വാഹനങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു.

പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്.

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി ഈടാക്കിയത് 1,66,500 രൂപ. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു-ട്രാഫിക്ക് വിഭാഗം ഐ ജി എ അക്ബറിന്‍റെ നിർദേശപ്രകാരം സൗത്ത് സോണ്‍ ട്രാഫിക്ക് എസ് പി എ യു സുനില്‍ കുമാര്‍, നോര്‍ത്ത് സോണ്‍ ട്രാഫിക്ക് എസ് പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.

അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ കണ്ടെത്തി അവയില്‍ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.

Related posts

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

Aswathi Kottiyoor

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി

Aswathi Kottiyoor

ലോക ടോയ്‌ലറ്റ് ദിനം; അറിയാം പ്രാധാന്യവും ലക്ഷ്യങ്ങളും .

Aswathi Kottiyoor
WordPress Image Lightbox