27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • 2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം
Kerala

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

2022-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ) അപേക്ഷിക്കാം. ഡിസംബർ 20 നകം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2021ൽ അക്രഡിറ്റേഷൻ ലഭിച്ചവരാണ് (ഓൺലൈനായി രജിസ്റ്റർ ചെയ്ത് കാർഡ് ലഭിച്ചവർ) അക്രഡിറ്റേഷൻ പുതുക്കാൻ അപേക്ഷിക്കേണ്ടത്. www.prd.kerala.gov.in ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.
നേരത്തെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത്തവണ പ്രൊഫൈലിൽ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ) ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്. റിപ്പോർട്ടർമാർ മീഡിയാ വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.
രേഖപ്പെടുത്തിയ വിവരങ്ങൾ അപേക്ഷകന് പരിശോധിക്കാൻ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. ഓൺലൈൻ ആയി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ട് മാധ്യമ മേധാവിയുടെ അംഗീകാരത്തോടെ വേണം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 2021 ഡിസംബർ 20 നകം സമർപ്പിക്കേണ്ടത്. നിലവിൽ ഉള്ള കാർഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം (റിപ്പോർട്ടിംഗ് ജീവനക്കാർ ബ്യൂറോ ചീഫിന്റെയും എഡിറ്റോറിയൽ/ഡസ്‌കിലുള്ളവർ ചീഫ് എഡിറ്റർ/ന്യൂസ് എഡിറ്ററുടെയും ഒപ്പും സീലുമാണ് പ്രിന്റൗട്ടിൽ രേഖപ്പെടുത്തേണ്ടത്). പുതുക്കിയ കാർഡുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിന്ന് ഡിസംബർ അവസാനം വിതരണം ചെയ്യും.
ഓൺലൈനായി അക്രഡിറ്റേഷൻ പുതുക്കേണ്ടത് ഇങ്ങനെ
www.prd.kerala.gov.in ലൂടെയാണ് അക്രഡിറ്റേഷൻ പുതുക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php എന്ന ലിങ്കിലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. (ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം) http://www.iiitmk.ac.in/iprd/login.php പേജിൽ നിലവിലെ അക്രഡിറ്റേഷൻ നമ്പറും പാസ് കോഡും ഉപയോഗിച്ച് വേണം ലോഗിൻ ചെയ്യേണ്ടത്.
അക്രഡിറ്റേഷൻ നമ്പർ എന്ന കോളത്തിൽ നിലവിലെ (2021) കാർഡിലെ അക്രഡിറ്റേഷൻ നമ്പർ കാപ്പിറ്റൽ ലെറ്ററിൽ ടൈപ്പ് ചെയ്യണം. (ഉദാ: PRD/TVM/MA1000/2021). 2021ലെ പാസ് വേർഡ് ഓർമയില്ലാത്തവർ തൊട്ടുതാഴെയുള്ള ‘ഫോർഗട്ട് പാസ്വേഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലഭ്യമാകുന്ന പേജിൽ അക്രഡിറ്റേഷൻ നമ്പർ മുഴുവനായി ടൈപ്പ് ചെയ്ത് ‘റീസെറ്റ് പാസ്വേഡ്’ ക്ലിക്ക് ചെയ്താൽ പുതിയ പാസ് വേർഡ് ലഭ്യമാകും. ഈ പോർട്ടലിൽ കാർഡിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഇ-മെയിലിലാണ് പാസ് വേർഡ് ലഭിക്കുന്നത് .
പാസ് വേർഡ് ഉപയോഗിച്ച് http://www.iiitmk.ac.in/iprd/login.php പേജിലൂടെ അപേക്ഷകന് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാം. ‘റിന്യൂ രജിസ്‌ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്താണ് അപ്‌ഡേഷൻ നടത്തേണ്ടത്.
(പാസ് വേർഡ് റീസെറ്റിംഗ് സംശയങ്ങൾ ഉണ്ടെങ്കിൽ 9744764171 എന്ന നമ്പരിൽ വിളിക്കുക.)
അപേക്ഷകൻ ജോലി ചെയ്യുന്ന ജില്ലയാണ് ‘ജില്ല’ യെന്ന കോളത്തിൽ രേഖപ്പെടുത്തേണ്ടത്. അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കാണ് മേലധികാരിയുടെ ഒപ്പും സീലും ചേർത്ത അപേക്ഷയുടെ പ്രിൻറ് ഔട്ട് നൽകേണ്ടത്.

Related posts

മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കുമെന്ന് മുഖ്യമന്ത്രി

ബ്രൗണ്‍ ഷുഗറുമായി രണ്ടു യുവാക്കള്‍ പിടിയില്‍

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox