• Home
  • Uncategorized
  • വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും, മൂന്ന് ദിവസത്തെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം
Uncategorized

വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും, മൂന്ന് ദിവസത്തെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം


തിരുവനന്തപുരം : വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം.

ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് 24,25 തീയതികളില്‍ കഴക്കൂട്ടത്തുനിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗര്‍ കോവില്‍ കൊച്ചുവേളി എക്സ്പ്രസ് 24,25 തീയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാവും. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പുനെ എക്സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും.

ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ സർവീസിൽ മാറ്റം

ഏപ്രിൽ 23, 24 – മംഗ്ലൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് കൊച്ചുവേളി വരെ

23, 24 – ചെന്നൈ-തിരുവനന്തപുരം ട്രെയിൻ കൊച്ചുവേളി വരെ

24 – മധുര-തിരു. അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ

23 – ശബരി എക്സ്പ്രസ് കൊച്ചുവേളി വരെ

23, 24 – കൊല്ലം-തിരു. എക്സ്പ്രസ് കഴക്കൂട്ടം വരെ

24, 25 – നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ

Related posts

അന്ന് തുരത്തിയവരുടെ അതിഥിയായി തലയെടുപ്പോടെ അവൻ വീണ്ടും കൂടല്ലൂരിൽ; ആളെക്കൊല്ലി കടുവയെ പിടിക്കാൻ വിക്രമും

Aswathi Kottiyoor

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Aswathi Kottiyoor

എആർ റഹ്‌മാന്റെ സംഗീത പരിപാടി പാതിവഴിയിൽ നിർത്തിച്ച് പൊലീസ്; വിശദീകരണം പുറത്ത്

WordPress Image Lightbox