24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വിഷു ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് അന്നവും വിഷുക്കോടിയും നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ മാതൃകയായി
Uncategorized

വിഷു ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് അന്നവും വിഷുക്കോടിയും നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ മാതൃകയായി


ഇരിട്ടി: വിഷു ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് അന്നവും വിഷുക്കോടിയും നൽകി കാരുണ്യത്തിന്റെ സ്നേഹ സ്പർശവുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മാതൃകയായി.

ഇരിട്ടി ടൗണിലെ കടവരാന്തകളിൽ അന്തിയുറങ്ങുന്ന വയോജനങ്ങൾ ക്കുൾപ്പെടെ ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിശപ്പുരഹിത ഇരിട്ടി പട്ടണം എന്ന ലക്ഷ്യവുമായി നടപ്പിലാക്കി വരുന്ന പാഥേയം പദ്ധതിയുടെ ഭാഗമായാണ് തെരുവിൻ്റെ മക്കളെ വിഷു ദിനത്തിലും പട്ടിണിക്കിടാതെ അന്നവും പുതു വസ്ത്രവും നൽകി ഇവർ കാരുണ്യത്തിൻ്റെ സന്ദേശമുയർത്തിയത്.

ഇരിട്ടി നഗരത്തിൽ ഉച്ച ഭക്ഷണം കഴിക്കാൻ സാധിക്കാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം എൻഎസ്എസ് വളന്റിയർമാരായ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കി പൊതിച്ചോറായി ഇരിട്ടിയിലെത്തിച്ച് നൽകുന്ന പദ്ധതിയാണ് പാഥേയം .

വിഷു ദിനത്തിൽ ഭക്ഷണത്തോടൊപ്പം വിഷു കോടിയും നൽകി സാമൂഹ്യ സേവനത്തിന്റെ മറ്റൊരു മാതൃക തീർക്കുകയായിരുന്നു.

വിഷുദിനത്തിലെ ഉച്ചഭക്ഷണ വിതരണോദ്ഘാടനവും വിഷുക്കോടി വിതരണവും ഇരിട്ടി നഗരസഭാ ചെയർമാൻ ശ്രീമതി.പി. ശ്രീലത ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രിസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായ ചടങ്ങിൽ
K S ദീപ ആശംസ നേർന്ന് സംസാരിച്ചു.

എൻ എസ് എസ് ലീഡർമാരായ പി. അബിൻ, ആൻ ട്രീസ , എൻ.എസ്.എസ്.വളന്റിയേഴ്സായ നന്ദിത, സമൃദ്ധ ഷാജി, സായന്ത് രാജ്, ദിൽജിത്ത്, സഫ കൗസർ , അങ്കിത്ത്, അമൽ സിബി, എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ അനീഷ് കുമാർ ഇ പി എന്നിവർ നേതൃത്വം നൽകി.

Related posts

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം, തിരുവനന്തപുരം മുന്നില്‍

Aswathi Kottiyoor

പേരാവൂർ പാമ്പാളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു.

Aswathi Kottiyoor

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox