മുംബൈ: മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 60,188 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 17,700ലുമാണ്.
നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളാകട്ടെ നേട്ടത്തിലുമാണ്. സൂചികകള്‍ 0.2ശതമാനംവരെ ഉയര്‍ന്നു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, ഫാര്‍മ സൂചികകള്‍ 0.5ശതമാനം നേട്ടത്തിലാണ്. ഐടി, എഫ്എംസിജി സൂചികകളാകട്ടെ നഷ്ടത്തിലുമാണ്.
പ്രവര്‍ത്തന ഫലം പുറത്തുവരാനിരിക്കെ ടിസിഎസിന്റെ ഓഹരി നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ബിഐ, വിപ്രോ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, മാരുതി സുസുകി, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.