25.6 C
Iritty, IN
December 3, 2023
  • Home
  • Uncategorized
  • നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കുമില്ല’: ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്നത് ജൂൺ 5ലേക്ക് മാറ്റി
Uncategorized

നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കുമില്ല’: ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്നത് ജൂൺ 5ലേക്ക് മാറ്റി


തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഫുള്‍ബെഞ്ച്‌ ജൂണ്‍ അഞ്ചിലേക്കു മാറ്റി. ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേസ് മാറ്റിയത്. ഹര്‍ജി മാറ്റണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെ. നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ലെന്നും ലോകായുക്ത ഹര്‍ജിക്കാരനോടു പറഞ്ഞു.

കേസ് ഫുൾ ബഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി ലോകായുക്ത തള്ളിയിരുന്നു. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി

Related posts

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കണ്ണൂരി‌ൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Aswathi Kottiyoor

‘ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തക, പൊതു പ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല; വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox