24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം
Uncategorized

ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം


കേരളത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം.ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്.

ഇത്തവണ വില്‍പ്പനയില്‍ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പില്‍ നിന്നും 65.95 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്. നെടുമ്പാശേരിയില്‍ നിന്നും 59.12 ലക്ഷത്തിന്റെ വില്‍പ്പനയും, ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷത്തിന്റെ വില്‍പ്പനയും, തിരുവമ്പാടിയില്‍ 57.30 ലക്ഷത്തിന്റെ വില്‍പ്പനയും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെ വില്‍പ്പനയുമാണ് നടന്നത്.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73,72 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.സാധാരണ ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പനയിലൂടെ 50 കോടി മുതല്‍ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.

Related posts

മാസവരുമാനം 9,000 രൂപ, വൈദ്യുതി ബില്ല് 3.9 ലക്ഷം രൂപ; ഒടുവില്‍ തെറ്റ് സമ്മതിച്ച് വകുപ്പ്

Aswathi Kottiyoor

ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരൻ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്

Aswathi Kottiyoor

നീളം 13.372 സെന്റിമീറ്റർ, 801 ഗ്രാം തൂക്കം ; ഏറ്റവും വലിയ മൂത്രാശയക്കല്ല്‌ 
നീക്കംചെയ്ത്‌ ശ്രീലങ്കൻ ഡോക്ടർമാർ

Aswathi Kottiyoor
WordPress Image Lightbox