24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വ്യാജവാർത്ത: സമൂഹമാധ്യമങ്ങൾ കേന്ദ്രത്തിനു വഴങ്ങിയേക്കും
Uncategorized

വ്യാജവാർത്ത: സമൂഹമാധ്യമങ്ങൾ കേന്ദ്രത്തിനു വഴങ്ങിയേക്കും


ന്യൂഡൽഹി ∙ കേന്ദ്രം വ്യാജമെന്ന് മുദ്രകുത്തുന്ന, സർക്കാരിനു താൽപര്യമില്ലാത്ത വാർത്തകൾ നീക്കം ചെയ്യാൻ പരാതി ലഭിച്ചാൽ ഭൂരിഭാഗം കേസുകളിലും സമൂഹമാധ്യമങ്ങൾ വഴങ്ങിയേക്കും.
ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോം പ്രതിയാകുന്നതിൽ നിന്ന് പരിരക്ഷ നൽകുന്നതാണ് ഐടി നിയമത്തിലെ 79–ാം വകുപ്പ് പ്രകാരമുള്ള സേഫ് ഹാർബർ വ്യവസ്ഥ. പരിഷ്ക്കരിച്ച വ്യവസ്ഥ പ്രകാരം ഉള്ളടക്കം നീക്കം ചെയ്യണോ വേണ്ടയോ എന്ന് സമൂഹമാധ്യമങ്ങൾക്ക് തീരുമാനിക്കാമെങ്കിലും ഇതുസംബന്ധിച്ച നിയമവ്യവഹാരത്തിൽ സേഫ് ഹാർബർ പരിരക്ഷ കമ്പനികൾക്ക് ലഭിക്കില്ല. ചുരുക്കത്തിൽ ഏതെങ്കിലുമൊരു വ്യക്തിയോ മാധ്യമസ്ഥാപനമോ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമകമ്പനി അധികൃതർ കോടതി കയറേണ്ടി വരാം.

സർക്കാരുമായി കേസുകളിൽപെടാതിരിക്കാൻ ഉള്ളടക്കം നീക്കണമെന്ന പരാതികൾ സമൂഹമാധ്യമകമ്പനികൾ അംഗീകരിച്ചേക്കും. ഇത് ഫലത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വെല്ലുവിളിയാകും.

കേന്ദ്രസർക്കാരുമായി ബന്ധമില്ലാത്ത ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധനയ്ക്കായി മെറ്റ (ഫെയ്സ്ബുക്), ഗൂഗിൾ, ട്വിറ്റർ, കൂ എന്നീ പ്ലാറ്റ്ഫോമുകൾ ചേർന്ന് ‘മിസ്–ഇൻഫർമേഷൻ കോംബാറ്റ് അലയൻസ്’ എന്ന സ്വയം നിയന്ത്രണ സംവിധാനം ആരംഭിച്ചു.

2004 ൽ ഡൽഹിയിൽ നടന്ന ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ സേഫ് ഹാർബർ പരിരക്ഷ പ്രാബല്യത്തിൽ വന്നത്.എന്നാൽ ഈ പരിരക്ഷയ്ക്ക് ഉപാധികളുണ്ട്. ഇതു ലഭ്യമാകണമെങ്കിൽ സർക്കാർ അതതു സമയത്തു നിർദേശിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് ഐടി ആക്ട് സെക്‌ഷൻ 79ലെ 2(സി) ഉപവകുപ്പ് വ്യക്തമാക്കുന്നു.

Related posts

മിഷൻ തണ്ണീർക്കൊമ്പൻ വിജയം; ആനയെ ലോറിയിൽ കയറ്റി; ഇനി ബന്ദിപ്പൂരിലേക്ക്‌

Aswathi Kottiyoor

അടുത്ത നാലു ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത.*

Aswathi Kottiyoor

‘അമ്മ നന്നായി നോക്കുന്നില്ല, കോളേജിൽ പോകുന്നതിനിടെ വഴക്ക്’; 17-കാരൻ അമ്മയെ കമ്പികൊണ്ട് അടിച്ച് കൊന്നു

Aswathi Kottiyoor
WordPress Image Lightbox