25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കൂടുതൽ സ്കൂളുകളിൽ ജലലാബുകൾ; ഒ​രു​ങ്ങു​ന്ന​ത് 20 ലാ​ബു​ക​ള്‍ കൂ​ടി
kannur

കൂടുതൽ സ്കൂളുകളിൽ ജലലാബുകൾ; ഒ​രു​ങ്ങു​ന്ന​ത് 20 ലാ​ബു​ക​ള്‍ കൂ​ടി

ക​ണ്ണൂ​ർ: കു​ടി​വെ​ള്ളം ശു​ദ്ധ​മാ​ണോയെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ൽ സ്‌​കൂ​ളു​ക​ളോ​ട് ചേ​ര്‍ന്ന് ജ​ല ലാ​ബു​ക​ള്‍. എ​ളു​പ്പ​ത്തി​ലും പ​ണ​ച്ചെ​ല​വി​ല്ലാ​തെ​യും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നും ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ വ​ഴി രാ​ജ്യാ​ന്ത​ര ഗു​ണ​നി​ല​വാ​ര​മു​ള്ള ലാ​ബ് സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. എ​ട്ടു ലാ​ബു​ക​ള്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. 13 ലാ​ബു​ക​ള്‍ ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യി. ഏ​ഴു ലാ​ബു​ക​ള്‍ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്.

ഹ​രി​ത കേ​ര​ളം ജ​ല ഉ​പ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലാ​ബി​ന്റെ പ്ര​വ​ര്‍ത്ത​നം. ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ജി​ല്ല​യി​ലെ മ​യ്യി​ല്‍, കു​റു​മാ​ത്തൂ​ര്‍, ക​ണി​യ​ന്‍ചാ​ല്‍, ചി​റ്റാ​രി​പ്പ​റ​മ്പ്, ക​തി​രൂ​ര്‍, ആ​റ​ളം, എ​ട​യ​ന്നൂ​ര്‍, മ​ണ​ത്ത​ണ, മാ​ടാ​യി, പാ​പ്പി​നി​ശ്ശേ​രി, വ​ള​പ​ട്ട​ണം, പ​ടി​യൂ​ര്‍, ഉ​ളി​ക്ക​ല്‍ എ​ന്നീ 13 ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബു​ക​ളോ​ട് ചേ​ര്‍ന്ന് ജ​ല പ​രി​ശോ​ധ​ന ലാ​ബു​ക​ളു​ടെ നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റാ​യി.

ഇ​തി​നു​പു​റ​മേ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു സ്‌​കൂ​ളു​ക​ളി​ല്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല പ​രി​ശോ​ധ​ന ലാ​ബു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നി​റ​വും മ​ണ​വു​മ​ട​ക്കം പ​രി​ശോ​ധി​ക്കും
മ​ള്‍ട്ടി പാ​രാ​മീ​റ്റ​ര്‍, വാ​ട്ട​ര്‍ ക്വാ​ളി​റ്റി അ​ന​ലൈ​സ​ര്‍, ക​ള​ര്‍ കം​പാ​രേ​റ്റ​ര്‍, ഹൈ​ഡ്ര​ജ​ന്‍ സ​ള്‍ഫൈ​ഡ് സ​്ട്രിപ് ബോ​ട്ടി​ല്‍, കെ​മി​ക്ക​ല്‍ കി​റ്റ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളാ​യി ലാ​ബു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നി​റം, മ​ണം, പി.​എ​ച്ച് മൂ​ല്യം, വൈ​ദ്യു​തി ചാ​ല​ക​ത ല​യി​ച്ചു ചേ​ര്‍ന്നി​രി​ക്കു​ന്ന പ​ദാ​ര്‍ഥ​ങ്ങ​ളു​ടെ അ​ള​വ്, ല​വ​ണ​ത്വം, കോ​ളി​ഫോം സാ​ന്നി​ധ്യം എ​ന്നീ ഘ​ട​ക​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക. സം​സ്ഥാ​ന​ത്ത് ശാ​സ്ത്ര ലാ​ബു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ല്ലാ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ലും കു​ട്ടി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള പ​രി​ശീ​ല​നം ന​ല്‍കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം തി​രി​ച്ച​റി​യു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി.

Related posts

അ​റ​വു​ശാ​ല​ക​ളി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor

കണ്ണൂര്‍ തോട്ടട കൊലപാതകം; ബോംബ് നിര്‍മ്മിച്ചത് മിഥുന്‍

Aswathi Kottiyoor

ജി​ല്ല​യി​ല്‍ യെല്ലോ അ​ല​ര്‍​ട്ട് 22 വ​രെ

Aswathi Kottiyoor
WordPress Image Lightbox