24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കോവിഡ് കൂടുന്നു; കണ്ണൂർ ജില്ലയിൽ 23 കോവിഡ് രോഗികൾ
kannur

കോവിഡ് കൂടുന്നു; കണ്ണൂർ ജില്ലയിൽ 23 കോവിഡ് രോഗികൾ

ക​ണ്ണൂ​ര്‍: മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ണൂ​രി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച​ത്തെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം ജി​ല്ല​യി​ൽ ജി​ല്ല​യി​ൽ 23 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. 13.5 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഒ​മ്പ​തു മാ​സ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ആ​ഴ്ച മു​ഴ​പ്പി​ല​ങ്ങാ​ട്ട് വ​യോ​ധി​ക​ന്റെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം സ്ഥി​രീ​ക​രി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. മ​റ്റു രോ​ഗ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ അ​റി​യി​പ്പു​ണ്ട്. കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ര​മാ​വ​ധി ആ​ള്‍ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. പ്രാ​യ​മു​ള്ള​വ​ര്‍, കു​ട്ടി​ക​ള്‍, ഗ​ര്‍ഭി​ണി​ക​ള്‍ എ​ന്നി​വ​ർ നി​ര്‍ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ച്ചു പു​റ​ത്തി​റ​ങ്ങ​ണം. ആ​ശു​പ​ത്രി​യി​ൽ മ​റ്റു​രോ​ഗ​ങ്ങ​ളു​മാ​യി പോ​കു​ന്ന​വ​രും മാ​സ്ക് ധ​രി​ക്ക​ണം. ആ​ശു​പ​ത്രി​ക​ളി​ല​ട​ക്ക​മു​ള്ള മു​ഴു​വ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും മാ​സ്ക് ധ​രി​ച്ചു​മാ​ത്ര​മേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ന്ന​ദ്ധ​മാ​യി​രി​ക്ക​ണം. ഗു​രു​ത​ര രോ​ഗ​വു​മാ​യി എ​ത്തു​ന്ന വ​യോ​ധി​ക​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് സം​ശ​യ​മു​ള്ള​വ​രെ ക്വാ​റ​ന്റീ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​ന്നു​ണ്ട്. പ്ര​മേ​ഹ​മ​ട​ക്കം രോ​ഗ​മു​ള്ള പ്രാ​യ​മാ​യ​വ​ർ പ​ര​മാ​വ​ധി ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു.

Aswathi Kottiyoor

അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം

Aswathi Kottiyoor

വരുമാനം പകുതിയായി: കോവിഡിൽ ഉലഞ്ഞ്‌ കെ എസ് ആർ ടി സി യും………….. .

Aswathi Kottiyoor
WordPress Image Lightbox