24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഡ്രീം വേവ് കൈത്തറി ഫാഷൻ ഷോ 18 ന്*
Uncategorized

ഡ്രീം വേവ് കൈത്തറി ഫാഷൻ ഷോ 18 ന്*

കൈത്തറി, ഫാഷൻ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയും (ഐ ഐ എച്ച് ടി കെ ) കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗും ചേർന്ന് മാർച്ച് 18 ശനിയാഴ്ച കൈത്തറി ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. ഡ്രീം വേവ് എന്ന പേരിൽ വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂർ ഇ കെ നായനാർ അക്കാഡമിയിൽ നടത്തുന്ന ഫാഷൻ ഷോ വ്യവസായ മന്ത്രിയും ഐ ഐ എച്ച് ടി കെ ചെയർമാനുമായ പി രാജീവ് ഉദ്ഘാടനം ചെയ്യും.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. നടി പൂർണിമാ ഇന്ദ്രജിത്ത്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. ഫാഷൻ ലോകത്തെ പുതിയ മാറ്റങ്ങൾ, തരംഗങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയിൽ മേഖലയിലെ പരിചയ സമ്പന്നരായ ഡിസൈനർമാരും മോഡലുകളും അണിനിരക്കും.
18/03/23

Related posts

ഒറ്റ ദിവസത്തിൽ ഞെട്ടി കേരളം, ഇന്നലെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ച ദിവസം; നിയന്ത്രണം വരുമോ?

Aswathi Kottiyoor

വഴിക്കടവിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ 35കാരൻ മരിച്ചു

Aswathi Kottiyoor

6 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox