23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂരിലും സോൻടയെ എത്തിച്ചത് കെഎസ്ഐഡിസി; മാലിന്യനീക്കം തുടങ്ങും മുൻപേ 25% തുക ഏജൻസിയുടെ കൈയിലെത്തി. Uni
kannur

കണ്ണൂരിലും സോൻടയെ എത്തിച്ചത് കെഎസ്ഐഡിസി; മാലിന്യനീക്കം തുടങ്ങും മുൻപേ 25% തുക ഏജൻസിയുടെ കൈയിലെത്തി. Uni

കണ്ണൂർ ∙ മാലിന്യസംസ്കരണ പദ്ധതിക്കു വേണ്ടി സോൻട ഇൻഫ്രാടെക്കിനെ കണ്ണൂരിൽ അടിച്ചേൽപിച്ചതും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി). മാലിന്യം (ലെഗസി വേസ്റ്റ്) ബയോമൈനിങ് രീതിയിൽ നീക്കം ചെയ്യുന്നതിനുളള കരാർ വ്യവസ്ഥകളിൽ വെള്ളം ചേർത്തായിരുന്നു ഇത്. മാലിന്യം വേർതിരിച്ചുസംസ്കരിക്കുകയും അതുണ്ടായിരുന്ന ഭൂമി വീണ്ടെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു ബയോമൈനിങ്. 

ടെൻഡർ വിളിച്ച് ഏജൻസിയെ തീരുമാനിക്കുന്നതും കരാർ വ്യവസ്ഥകൾ തയാറാക്കുന്നതും കെഎസ്ഐഡിസിയാണ്. കരാർ ഒപ്പുയ്ക്കുമ്പോൾ തന്നെ ഏജൻസിക്കു മൊത്തം കരാർ തുകയുടെ 10%,  യന്ത്രങ്ങൾ കൊണ്ടിറക്കിയാൽ 15 % എന്നിങ്ങനെ തുക നൽകണമെന്നു വ്യവസ്ഥകളിലുണ്ട്. മാലിന്യ നീക്കം തുടങ്ങുന്നതിനു മുൻപു തന്നെ 25% തുക ഏജൻസിയുടെ കൈയിലെത്തും. 

കണ്ണൂർ കോർപറേഷനിലെ ലെഗസി വേസ്റ്റ് സംസ്കരണത്തിനു കെഎസ്ഐഡിസി വിളിച്ച ടെൻഡറിൽ സോൻട മാത്രമാണു പങ്കെടുത്തത്. 40,000 ക്യുബിക് മീറ്റർ മാലിന്യം സംസ്കരിക്കാൻ ക്യൂബിക് മീറ്ററിന് 1715 രൂപ നിരക്കിൽ 6.86 കോടി രൂപയാണു സോൻട ക്വോട്ട് ചെയ്തത്. ഒരു ഏജൻസി മാത്രം പങ്കെടുത്താൽ റീ ടെൻഡർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ, സോൻടയെ തിരഞ്ഞെടുത്തു.  68.60 ലക്ഷം രൂപ, കരാർ ഒപ്പുവച്ചയുടൻ കണ്ണൂർ കോർപറേഷൻ നൽകി. 

പിന്നീട്, തുക 21.50 കോടി രൂപയായി വർധിപ്പിക്കണമെന്നു സോൻട ആവശ്യപ്പെട്ടപ്പോഴാണു കരാർ കോർപറേഷൻ റദ്ദാക്കിയത്. തുടർന്ന്, കോർപറേഷൻ തന്നെ 2 തവണ റീ ടെൻഡർ ചെയ്തശേഷം റോയൽ വെസ്റ്റേൺ എന്ന ഏജൻസിക്കു  ക്യൂബിക് മീറ്ററിന് 640 രൂപ നിരക്കിൽ കരാർ നൽകുകയും ചെയ്തു. മുൻകൂർ നൽകിയ തുക തിരിച്ചടയ്ക്കാൻ കണ്ണൂർ കോർപറേഷൻ നൽകിയ നോട്ടിസിന്, വാഹനങ്ങൾക്കു ഡീസൽ അടിച്ചതടക്കം 59 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നായിരുന്നു സോൻടയുടെ മറുപടി. 

Related posts

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപ്പിടുത്തം

Aswathi Kottiyoor

സാ​ഹ​സി​ക ടൂ​റി​സം: ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

Aswathi Kottiyoor

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്

Aswathi Kottiyoor
WordPress Image Lightbox