23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
Uncategorized

എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്.

in
തിരുവനന്തപുരം∙ എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ടി.ജെ.വിനോദിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഏതാണ്ട് പൂർണമായി അണച്ചതായാണ് കലക്ടർ റിപ്പോർട്ട് ചെയ്തതെന്നു മന്ത്രി നിയമസഭയെ അറിയിച്ചു. അഞ്ചാം തീയതി രണ്ട് കൺട്രോൾ റൂം എറണാകുളത്ത് തുറന്നു. ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. 9 മെഡിക്കൽ ക്യാംപുകൾ നടത്തി. അന്തരീക്ഷത്തിൽ പുക നിറഞ്ഞതിനെ തുടർന്ന് 851 പേർ ഇതുവരെ ആശുപത്രികളിലെത്തി. ഇതിൽ 82 പേർ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയവരാണ്. വൈറ്റിലയിൽനിന്നും ചമ്പക്കരയിൽനിന്നും ആശുപത്രിയിൽ ചികിൽസ തേടിയവർ കുറവായിരുന്നു. പലരും മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്നു വാങ്ങിയതായാണ് മനസിലായത്. ആരോഗ്യവിവരങ്ങൾ മനസിലാക്കാൻ ഫീൽഡുതല സർവേ നടത്തും. മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ ഇന്നു മുതൽ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാതിലുകളുടെയും ജനലിന്റെയും ചെറിയ ദ്വാരങ്ങൾ തുണികൊണ്ട് അടച്ചാണ് കൊച്ചിയിൽ ജനങ്ങൾ താമസിക്കുന്നതെന്നു ടി.ജെ.വിനോദ് പറഞ്ഞു. ജനങ്ങൾക്ക് വീടിനകത്തുപോലും ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാലിന്യനീക്കം പൂർണമായി പരാജയപ്പെട്ടു. ഫ്ലാറ്റുകളിലും തെരുവോരങ്ങളിലും മാലിന്യക്കൂമ്പാരമാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഗുരുതരമായ അവസ്ഥയിൽ എത്തിച്ചതെന്നും ടി.ജെ.വിനോദ് പറഞ്ഞു.

Related posts

സഹപാഠിക്ക് ഒരു സ്‌നേഹഭവനം’

Aswathi Kottiyoor

എം ഡി എം എ യും കഞ്ചാവുമായി ഇരിട്ടിയിൽ രണ്ടു പേർ പിടിയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് 15 വരെ പരക്കെ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox