25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക് |
Uncategorized

കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക് |


കണ്ണൂർ: കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഏതാനും വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കണ്ണൂർ – കൂത്തുപറമ്പ് റോഡിലാണ് അപകടം സംഭവിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം ബസ്സും , കൂത്തുപറമ്പ് ബി ഇ എം യു പി സ്കൂൾ ബസ്സും ആണ് കൂട്ടിയിടിച്ചത്.

അപകടം നടക്കുമ്പോൾ പതിനഞ്ചോളം വിദ്യാർത്ഥികളാണ് സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നത്. ബി എം പി യുപി സ്കൂളിലെ ഏതാനും വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരുടെയും പരുക്ക് സാരമുള്ളതല്ല. കൂത്തുപറമ്പ് പോലീസ്, ആർടിഒ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

Aswathi Kottiyoor

കിടപ്പുരോ​ഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത് ഭർത്താവെന്ന് മരിച്ചയാളുടെ സഹോദരി

കൊല്ലത്ത് ശരീരത്തിലൂടെ റോഡ് റോളർ കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox