22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • പാൽചുരം പാത നവീകരണം: 35.67 കോടിയുടെ ഭരണാനുമതി
kannur

പാൽചുരം പാത നവീകരണം: 35.67 കോടിയുടെ ഭരണാനുമതി

അന്തർസംസ്ഥാന പാതയായ കണ്ണൂർ –- ബോയ്സ്ടൗൺ –- മാനന്തവാടി പാതയിലെ അമ്പായത്തോട് പാൽചുരം ഭാഗത്തെ നവീകരണത്തിന് 35. 67 കോടി രൂപയുടെ ഭരണാനുമതി. 5.72 കിലോമീറ്റർ വരുന്ന ചുരം ഭാഗമാണ് രണ്ടുവരി പാതയായി വികസിപ്പിക്കുക. മട്ടന്നൂർ–- മാനന്തവാടി നാലുവരി പാതയിലെ ചുരം വരുന്ന ഭാഗമാണിത്. 2018 ലെയും 2019 ലെയും പ്രളയത്തിൽ ഈ ഭാഗത്ത് റോഡിന്റെ അരിക് ഇടിയുകയും കുന്ന് ഇടിഞ്ഞ്‌ മണ്ണും പാറയും വീണ് റോഡ് തകരുകയും ചെയ്തിരുന്നു.
ഈ കാര്യങ്ങൾ ചൂണ്ടികാട്ടി ഫണ്ട് വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കൊട്ടിയൂർ ലോക്കൽകമ്മിറ്റിയും പേരാവൂർ ഏരിയാ കമ്മിറ്റിയും മുഖ്യമന്ത്രിക്കും അന്നത്തെ പൊതുമരാമത്ത്‌ മന്ത്രിക്കുമുൾപ്പെടെ നിവേദനം നൽകിയിരിന്നു. മാനന്തവാടി–- അമ്പായത്തോട് –- മട്ടന്നൂർ നാലുവരി പാതയുടെ അമ്പായത്തോട് –- മട്ടന്നൂർ വരെയുള്ള റോഡ് നിർമാണത്തിന് നിലവിലെ റോഡിനോട് ചേർന്നതും ബൈപ്പാസ് ആവശ്യമായ ഇടങ്ങളിലെയും സ്ഥലം ഏറ്റെടുക്കാൻ 964.72 കോടിയുടെ ഭരണാനുമതിയും ഇതോടൊപ്പം ആയിട്ടുണ്ട്‌. കിഫ്‌ബിയിൽനിന്നാണ് തുക അനുവദിച്ചത്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്; കർശന പരിശോധനകൾ നടക്കുന്നു….

Aswathi Kottiyoor

കണ്ണീർ ചുരത്തുന്ന അകിടുകൾ….. ക്ഷീര മേഖല പ്രതിസന്ധിയിൽ ……………..

Aswathi Kottiyoor

ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി : സുരക്ഷ വിലയിരുത്തി ഉന്നത പോലീസ് സംഘം.

Aswathi Kottiyoor
WordPress Image Lightbox