23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • നഴ്‌സിങ് കോളേജിലെ പ്രണയം, വിവാഹം കഴിഞ്ഞിട്ടും ബന്ധം; യുവാവിനെ കൊന്നത് ഭാര്യയും കാമുകനും.*
Uncategorized

നഴ്‌സിങ് കോളേജിലെ പ്രണയം, വിവാഹം കഴിഞ്ഞിട്ടും ബന്ധം; യുവാവിനെ കൊന്നത് ഭാര്യയും കാമുകനും.*


ചെന്നൈ: യുവാവിനെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യയെയും ഭാര്യയുടെ കാമുകനെയും രണ്ടു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ തിരുത്തനിയിലാണ് സംഭവം.

മണ്ണൂര്‍പ്പെട്ടില്‍ കാറിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജോലിചെയ്യുന്ന യുവരാജാണ് (29) കൊല്ലപ്പെട്ടത്. യുവരാജിന്റെ ഭാര്യ ഗായത്രി (25), കാമുകന്‍ ശ്രീനിവാസന്‍ (30), ശ്രീനിവാസന്റെ സുഹൃത്തുക്കളായ മണികണ്ഠന്‍ (28), ഹേമനാഥന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. തിരുത്തനിയിലെ സ്വകാര്യാശുപത്രിയില്‍ നഴ്സാണ് ഗായത്രി. നഴ്സിങ് കോളേജില്‍ ഗായത്രിയുടെ സഹപാഠിയായിരുന്നു ശ്രീനിവാസന്‍.

ബന്ധുവായ യുവരാജുമായി അഞ്ചുവര്‍ഷം മുമ്പായിരുന്നു ഗായത്രിയുടെ വിവാഹം. ഗായത്രിയും ശ്രീനിവാസനും നേരത്തേ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുണ്ടായെങ്കിലും ബന്ധം തുടര്‍ന്നു. അടുത്തയിടെ ശ്രീനിവാസന്‍ ഗായത്രി ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജോലിക്കുചേര്‍ന്നു. അതോടെ അടുപ്പം വര്‍ധിച്ചു. ഇക്കാര്യം യുവരാജ് അറിയുകയും ബന്ധം ഉപേക്ഷിക്കണമെന്ന് താക്കീതു ചെയ്യുകയുംചെയ്തു. ഇതാണ് കൊലപാതകത്തിന് പ്രേരകമായത്.ഗായത്രിയും ശ്രീനിവാസനും കൂടിയാണ് കൊലപാതകം ആസൂത്രണംചെയ്തത്. സഹായത്തിന് മണികണ്ഠനെയും ഹേമനാഥനെയും കൂട്ടി. യുവരാജിന്റെ വീട്ടിലെത്തി ഒളിച്ചുനിന്ന ഇവര്‍ തലയണ മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ചുകൊന്നു. തുടര്‍ന്ന് മൃതദേഹം കെട്ടിത്തൂക്കി. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു എന്നാണ് ഗായത്രി ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് യുവരാജിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. മൃതദേഹത്തിന്റെ കാലിലും കൈയിലും ബലപ്രയോഗത്തിന്റെ പാടുകള്‍ കണ്ടതോടെ പോലീസ് ഗായത്രിയെ ചോദ്യംചെയ്യുകയായിരുന്നു. അതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ഗായത്രി കുറ്റം സമ്മതിച്ചു.

Related posts

പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും യു.എം.സിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.

Aswathi Kottiyoor

ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.

Aswathi Kottiyoor

മാനിറച്ചി പിടികൂടി

Aswathi Kottiyoor
WordPress Image Lightbox