27.8 C
Iritty, IN
July 2, 2024
  • Home
  • Kelakam
  • വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു.
Kelakam

വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു.

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ വർണ്ണ കൂടാരം പ്രീ സ്കൂൾ പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു കൊണ്ട് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് നിർവഹിച്ചു. പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ബൈക്ക് റാലി കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .തങ്കമ്മ മേലെക്കുറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ബി.ആർ.സി ട്രെയിനർ .പ്രദീപ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ജിമ്മി മാത്യു, . അഞ്ജു, . സാദിയ മുഹമദ് സാലി എന്നിവർ ആശംസകൾ അർപ്പിച്ചു.എസ് എം സി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപകൻ പ്രമോദ് സാർ സ്വാഗതവും രാജിമോൾ ടീച്ചർ നന്ദിയും അറിയിച്ചു.

Related posts

പ്രളയത്തിൽ തകർന്ന കൊട്ടിയൂർ-പാൽചുരം-വയനാട് ചുരംപാത അറ്റകുറ്റപ്പണി തുടങ്ങി

Aswathi Kottiyoor

ഭൂമിക്കടിയിലൂടെ വൈദ്യുതി ;കേളകത്ത് പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയില്‍ മോഷണം

Aswathi Kottiyoor
WordPress Image Lightbox