24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ക്വട്ടേഷൻ മാഫിയ സംഘത്തെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട്: എം.വി.ജയരാജൻ.
Iritty

ക്വട്ടേഷൻ മാഫിയ സംഘത്തെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട്: എം.വി.ജയരാജൻ.

ഇരിട്ടി: ക്വട്ടേഷൻ മാഫിയ സംഘത്തെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പാർട്ടിയുടെ ബ്രാഞ്ച് അംഗം മുതൽ പി ബി അംഗത്തിനു വരെ ഈ കാര്യത്തിൽ ഒറ്റനിലപാടേ ഉള്ളു. ചുമപ്പ് തലയിൽ കെട്ടിയത് കൊണ്ട് മാത്രം മനസ്സ് ചുവക്കില്ല. മസസ് ചുവന്നവരുടെ നാടാണ് തില്ലങ്കേരി .ഈ ബോധ്യം ഇവിടുത്തെ പാർട്ടി പ്രവർത്തകർക്കുണ്ട്. വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രിയ പാർട്ടികളും ഇത് മനസിലാക്കിയാൽ നന്ന്. കമ്യുണിസ്റ്റ് കാർ തെറ്റ് പറ്റാത്തവരാണെന്ന് പറയുന്നില്ല . ജന സേവകരാണെന്ന നിലയിൽ തെറ്റ് തിരുത്താൻ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണിത്. സി പി എം ക്വട്ടേഷനെ എതിർക്കുന്നത് പോലെ മറ്റ് ഏതെങ്കിലും പാർട്ടികൾ എതിർക്കുന്നുണ്ടോ. മലയാള ഭാഷയിൽ പോലും കാണാനില്ലാത്ത തെറിയഭിഷേകം ഒരു സ്ത്രിക്ക് എതിരെ നടത്തിയവരെ ഒറ്റപെടുത്തേണ്ടതാണ്. അവരുടെ ഭാഷ പോലെ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ തിരിച്ച് പ്രതികരിക്കരുത്. ആകാശിൻ്റെ പേര് പറയാതെ എം.വി. ജയരാജൻ പറഞ്ഞു. പാർട്ടിക്കകത്ത് ആശയകുഴപ്പമുണ്ടാക്കാൻ ചില മാധ്യമങ്ങളും കോൺഗ്രസും ബിജെപിയു മടങ്ങുന്ന മുഷ്ക്കരസംഘം ബോധപൂർവ്വമായ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം പി.കെ. മുഹമ്മദ് അധ്യക്ഷനായി. എം.ഷാജർ, പി.പുരുഷോത്തമൻ, കെ.ശ്രീധരൻ, എൻ.വി.ചന്ദ്രബാബു, എം.വി.സരള, അണിയേരി ചന്ദ്രൻ, കെ.എ. ഷാജി, മുഹമ്മദ് സിറാജ്, കൈതേരി മുരളിധരൻ എന്നിവർ സംസാരിച്ചു.

ആകാശും കൂട്ടരും പാർട്ടിയുടെ മുഖമെന്ന പ്രചാരവേല വിലപ്പോവില്ലെന്ന് പി. ജയരാജൻ.

ആകാശും കൂട്ടരും പാർട്ടിയുടെ മുഖമാണെന്ന നിലയിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരവേല വിലപ്പോവില്ലെന്നും തില്ലങ്കേരിയിൽ പാർട്ടി അതിൻ്റെതായ പൈതൃകമുണ്ടെന്നും പി.ജയരാജൻ. എടയന്നൂരിലെ കൊലപാതകത്തിന് ശേഷം ആകാശിനെ പാർട്ടി തള്ളി പറഞ്ഞതും പുറത്താക്കിയതുമാണ്. പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ബന്ധമില്ലെന്നും സി പി എമ്മിന് ഒറ്റ വഴിയെ ഉള്ളുവെന്നും ആകാശിൻ്റെയും കൂട്ടാളികളുടെയും ഫെയ്സ് ബുക്ക് പോസ്റ്ററിനെ ഓർമ്മിപ്പിച്ച് ജയരാജൻ പറഞ്ഞു. ഇ പി യും ഞാനും നല്ല സൗഹൃദമാണ്. തില്ലങ്കേരി സംഭവത്തിൽ ഞങ്ങൾ രണ്ടു പേരും അകൽച്ചയിലാണെന്ന തരത്തിലുള്ള ചില പ്രചാരണം തെറ്റിധാരണ പരത്താൻ ബോധപൂർവ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

രാധേയം മ്യൂസിക്കൽ ഹൃസ്വചിത്രം പ്രകാശനം 23 ന്

Aswathi Kottiyoor

ഒരു കിലോമീറ്റർ റോഡിന് നിർമ്മാണ ചിലവ് ആറു കോടി ; എടൂർ- പാലത്തുംകടവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതിയാരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്ത്

Aswathi Kottiyoor

മാക്കൂട്ടത്ത് കടുത്ത നിയന്ത്രണം തുടരുന്നു – ചെക്ക്‌പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്

Aswathi Kottiyoor
WordPress Image Lightbox