23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • 64006 കുടുംബങ്ങളെ ദത്തെടുത്തു ; താങ്ങും തണലുമായി സർക്കാർ
Kerala

64006 കുടുംബങ്ങളെ ദത്തെടുത്തു ; താങ്ങും തണലുമായി സർക്കാർ

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങളെ പൂർണമായും സർക്കാർ ചെലവിൽ സംരക്ഷിക്കും. ക്ഷേമ, പരിരക്ഷാ പദ്ധതികൾ പൂർണമായും സൗജന്യമാക്കും. വികേന്ദ്രീകൃതാസൂത്രണ കോ–-ഓർഡിനേഷൻ സമിതിയുടേതാണ്‌ തീരുമാനം. ഭക്ഷണവും മരുന്നും അഭയസ്ഥലവും അവകാശരേഖയും ഉറപ്പുവരുത്തും. ജീവിക്കാൻ ഒരു മാർഗവുമില്ലാത്തവരെ ഷെൽട്ടർഹോമുകളിലേക്ക്‌ മാറ്റി സംരക്ഷിക്കും.

ആധാർ, റേഷൻകാർഡുപോലുള്ള അടിസ്ഥാന രേഖകൾ ആദ്യം തയ്യാറാക്കി നൽകും. തൊഴിൽ ചെയ്യാൻ കഴിയുന്നവർക്ക്‌ അനുയോജ്യമായ സംവിധാനമുണ്ടാക്കും. പശു–- ആട്‌ വളർത്തൽ, പെട്ടിക്കട തുടങ്ങിയവ നൽകുക മാത്രമല്ല തുടർന്നുള്ള പ്രവർത്തനങ്ങൾക്കും സഹായം നൽകും. വൃത്തിയുള്ള താമസസൗകര്യവും ഉറപ്പുവരുത്തും. അതിദരിദ്രരിൽ 43,850 ഏകാംഗ കുടുംബമാണ്‌. 9841 എണ്ണത്തിൽ രണ്ടാളും 5165 എണ്ണത്തിൽ മൂന്നാൾ വീതവുമുണ്ട്‌. 3021 പട്ടികവർഗ കുടുംബവും 12,763 പട്ടികജാതി കുടുംബവുമുണ്ട്‌. 2737 തീരദേശ കുടുംബവും അതിദരിദ്രരായുണ്ട്‌. സർവേ നടത്തി കണ്ടെത്തിയ അതിദരിദ്രരുടെ സംരക്ഷണത്തിന്‌ ഏതെല്ലാം പദ്ധതികളാണ്‌ നടപ്പാക്കേണ്ടതെന്ന്‌ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌. അടിയന്തരമായി ചെയ്യേണ്ട നടപടി തുടങ്ങി.

ദുരിതാശ്വാസ സഹായം ലൈഫിന്‌ തടസ്സമല്ല
പ്രളയത്തിൽ തകർന്ന്‌ സർക്കാർ സഹായത്താൽ പുനരുദ്ധരിച്ച വീടുകൾ വാസയോഗ്യമല്ലാതായവർക്ക്‌ ലൈഫ്‌ പദ്ധതിയിൽ സഹായം നൽകും. 2018, 2019 പ്രളയകാലത്ത്‌ ഭാഗികമായി തകർന്ന വീടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായത്താൽ പുനരുദ്ധരിച്ചിരുന്നു. ഇവയിൽ പലതും ഇപ്പോൾ വാസയോഗ്യമല്ലാതായി. നേരത്തേ സഹായം കൈപ്പറ്റിയത്‌ അയോഗ്യതയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ വാടകയ്ക്ക്‌ എടുക്കുന്ന കെട്ടിടങ്ങളുടെ വാടക അതത്‌ തദ്ദേശ സ്ഥാപനത്തിലെതന്നെ എൻജിനിയറിങ്‌ വിഭാഗത്തിന്‌ നിശ്ചയിക്കാം. നേരത്തേ ഇത്‌ പൊതുമരാമത്തുവകുപ്പാണ്‌ നിശ്ചയിച്ചിരുന്നത്‌. വികേന്ദ്രീകൃതാസൂത്രണ കോ–-ഓർഡിനേഷൻ സമിതിയോഗത്തിൽ മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി.

Related posts

എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേർ പിടിയിൽ

Aswathi Kottiyoor

ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Aswathi Kottiyoor

മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്തി; ര​ണ്ടാം ത​രം​ഗ​ത്തെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox