23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്തി; ര​ണ്ടാം ത​രം​ഗ​ത്തെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്തി; ര​ണ്ടാം ത​രം​ഗ​ത്തെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് ഭീ​ഷ​ണി​ക​ളെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ഈ ​പ്ര​തി​സ​ന്ധി വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ച് സു​ര​ക്ഷാ ക​വ​ചം ത​ക​രാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഐ​സി​എം​ആ​റി​ന്‍റെ സീ​റോ പ്രി​വൈ​ല​ൻ​സ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ പ്ര​കാ​രം ഒ​ന്നാം വ്യാ​പ​ന കാ​ല​ത്ത് കേ​ര​ള​ത്തി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. ഡെ​ൽ​റ്റ വ​ക​ഭേ​ദം ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പെ​ട്ടെ​ന്ന് രോ​ഗം വ്യാ​പി​ച്ച് വ​ലി​യ നാ​ശം വി​ത​യ്ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ലം ന​മ്മു​ടെ നാ​ടാ​യി. മ​ര​ണ​നി​ര​ക്ക് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ത്താ​തെ ര​ണ്ടാം ത​രം​ഗ​ത്തെ​യും മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​രോ​ധി​ച്ചു.

രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടി​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളെ മ​റി​ക​ട​ന്ന് പോ​യി​ല്ല. രോ​ഗി​ക​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും സം​ര​ക്ഷ​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കി രോ​ഗ​വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി​മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ സ്വാ​ഭാ​വി​ക വ​ർ​ധ​ന​വു​ണ്ടാ​യി. മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു.

മ​രി​ച്ച​വ​രി​ൽ 95 ശ​ത​മാ​ന​വും വാ​ക്സി​ൻ കി​ട്ടാ​ത്ത​വ​രാ​ണ്. സെ​പ്റ്റം​ബ​ർ 30ന​കം 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ശ്ര​മം. 2.23 കോ​ടി പേ​ർ ഒ​രു ഡോ​സ് വാ​ക്സിൻ കി​ട്ടി​യ​വ​രാ​ണ്. 86 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നും കി​ട്ടി.

ഡെ​ൽ​റ്റ വൈ​റ​സി​ന് വാ​ക്സി​ന്‍റെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ചെ​റി​യ തോ​തി​ൽ ക​ഴി​യും. എ​ന്നാ​ൽ വാ​ക്സി​നെ​ടു​ത്ത​വ​രി​ൽ രോ​ഗം ഗു​രു​ത​ര​മാ​കി​ല്ല. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രി​ല്ല. മ​ര​ണ​സാ​ധ്യ​ത ഏ​റെ​ക്കു​റെ കു​റ​വാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായം

Aswathi Kottiyoor

ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

Aswathi Kottiyoor

കളിപ്പാട്ടം നിര്‍മ്മിച്ച് സമ്മാനം നേടാന്‍ സ്വച്ഛ് ടോയിക്കത്തോണ്‍ മത്സരം*

Aswathi Kottiyoor
WordPress Image Lightbox