24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം; ഒന്നാം പിറന്നാള്‍
kannur

കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം; ഒന്നാം പിറന്നാള്‍

കെ എസ് ആര്‍ ടി സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍ നടത്തിവരുന്ന വിനോദയാത്രയുടെ ഒന്നാം വാര്‍ഷികം വയനാട് എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമത്തില്‍ വയനാട് സബ് കലക്ടര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ പൈതൃകം, സംസ്കാരം , രീതികൾ അറിയുക ,സാമൂഹിക ഉന്നമനം നടപ്പിൽ വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിച്ച എന്‍ ഊര് ആദിവാസി പൈതൃകത്തിലേക്ക് 50 തവണയാണ് ട്രിപ്പ് കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍ സര്‍വീസ് നടത്തിയത്. ഇതിന്റെ ഉപഹാരം എന്‍ ഊര് പ്രസിഡണ്ട് കൂടിയായ സബ്കലക്ടര്‍ നല്‍കി. കെ എസ് ആര്‍ ടി സി കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ജെ റോയി ഏറ്റുവാങ്ങി. പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്താനാണ് കെ എസ് ആര്‍ ടി സി യുടെ പദ്ധതി. ഫോണ്‍: 9496131288, 8089463675.

Related posts

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗം ആ​രം​ഭി​ക്കും: ആ​രോ​ഗ്യ മ​ന്ത്രി

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു.

Aswathi Kottiyoor

കോവിഡ് വാക്‌സിനേഷന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം

Aswathi Kottiyoor
WordPress Image Lightbox