പേരാവൂർ: നിടുംപൊയിൽ വാരപ്പീടികയിൽ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കർണ്ണാടക ബംഗ്ലൂരു സൗത്ത് മുതലയല നഗർ സ്വദേശി റോഹനാണ് (22) മരിച്ചത്.ബുധനാഴ്ച വൈകിട്ട് 3.30-ഓടെയാണ് അപകടം.തലശേരിയിൽ നിന്ന് കൊട്ടിയൂരിലേക്ക് വരികയായിരുന്ന ജ്യോതിരമയി ബസും എതിർ ദിശയിൽ നിന്ന്വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് നാല് ബൈക്കുകളിലായി അഞ്ചംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്.ഇരിട്ടിയിൽ നിന്ന് പേരാവൂർ-നിടുംപൊയിൽ വഴി കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.മൃതദേഹം പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ.
യശ്വന്ത്പൂരിലെ അംബരീഷയുടെയും ജയശ്രീയുടെയും മകനാണ്.സഹോദരി: അഭിഗ്ന.