25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കർഷക മിത്രമായി റെയ്‌ഡ്‌കോ
kannur

കർഷക മിത്രമായി റെയ്‌ഡ്‌കോ

കേരളത്തിൽ കാർഷിക യന്ത്രവൽക്കരണത്തിന്‌ തുടക്കംകുറിച്ച സ്ഥാപനങ്ങളിൽ മുഖ്യപങ്കാണ്‌ കണ്ണൂർ ആസ്ഥാനമായ റെയ്‌ഡ്‌കോവിന്‌. കർഷകരുടെ ശക്തിയും കൈത്താങ്ങുമാണ്‌. സുവർണജൂബിലി പിന്നിടുന്ന കേരള സർക്കാർ സഹകരണ സംരംഭം കാർഷിക ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ കർഷകർക്കെത്തിക്കാനുള്ള ദൗത്യത്തിലാണ്‌. കാർഷിക യന്ത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച സ്ഥാപനം ഇപ്പോൾ നാവുറൂം രുചിയുടെ പര്യായംകൂടിയാണ്‌. ഏത്‌ ഉൽപ്പന്നമായാലും ഒന്നിനൊന്ന്‌ മികവ്‌ പുലർത്തുന്നതാണ്‌ . ട്രാക്ടർ മുതൽ കറിപൗഡർവരെ ഈ വിശ്വാസം ഉറപ്പിക്കാം.
സ്‌മാം സ്‌കീമിൽ കാർഷിക യന്ത്രോപകരണങ്ങൾ 40 മുതൽ 80 ശതമാനംവരെ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നുണ്ട്‌. ഇതിന്‌ സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷന്‌ റെയ്‌ഡ്‌കോ ബ്രാഞ്ചുകൾ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ട്രാക്ടർ, പവർ ടില്ലർ, കാടുവെട്ട്‌ യന്ത്രം, അടയ്ക്ക പറി യന്ത്രം, മരംമുറി യന്ത്രം, നെല്ല് മെതി യന്ത്രം, കൊയ്‌ത്ത്‌ യന്ത്രം, തെങ്ങുകയറ്റ യന്ത്രം, തേങ്ങ പൊതി യന്ത്രം, കുഴിയെടുക്കൽ യന്ത്രം, പമ്പ്‌ സെറ്റ്‌, സ്‌പ്രേയർ, അർബാന, തുടങ്ങിയവയാണ്‌ സബ്‌ഡിസി നിരക്കിൽ വിതരണം ചെയ്യുന്നത്‌.
1972ൽ കണ്ണൂർ ഡിസ്‌ട്രിക്ട്‌ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ്‌ കോ –-ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ എന്ന പേരിൽ രജിസ്‌റ്റർ ചെയ്‌ത സ്ഥാപനമാണ്‌ പിന്നീട്‌ റീജ്യണൽ ആഗ്രോ ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ സൊസൈറ്റി (റെയ്‌ഡ്‌കോ)യായി മാറുന്നത്‌. കർഷകർക്ക്‌ യന്ത്രോപകരണങ്ങൾ, വിത്ത്‌, വളം, കീടനാശിനികൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കിയാണ്‌ റെയ്‌ഡ്‌കോ ജനമനസ്സിൽ ചേക്കേറിയത്‌. 36 ബ്രാഞ്ചുകൾ, നാല്‌ ഉൽപ്പാദക യൂണിറ്റുകൾ, അന്തമാനിലെ പോർട്ട്‌ ബ്ലെയറിൽ അഗ്രോമെഷിനറി യൂണിറ്റ്‌ എന്നിവയുമുണ്ട്‌.
കഞ്ചിക്കോട്‌ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലെ പമ്പ്‌ നിർമാണ യൂണിറ്റിൽനിന്ന്‌ പമ്പ്‌ സെറ്റുകൾ, കൊപ്ര ഡ്രയറുകൾ, റബർ റോളർ, മെതി യന്ത്രം, തേങ്ങപൊതി യന്ത്രം, മാങ്ങ പറി യന്ത്രം എന്നിവ ഉൽപ്പാദിപ്പിക്കുന്നു. പുതിയ സാങ്കേതികവിദ്യയിലും മോഡലിലുമുള്ള ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഉൽപ്പാദിപ്പിക്കാൻ ഉതകുന്നവിധം ഫാക്ടറികൾ നവീകരിച്ചു. സോളാർ വൈദ്യുതി പ്ലാന്റുകളും സോളാർ പമ്പ്‌ സെറ്റുകളുടെ വിൽപ്പനയും മികച്ച രീതിയിൽ പുരോഗമിക്കുകയാണ്‌. ഉറവിട മാലിന്യ നിർമാർജനത്തിനുള്ള റിങ്‌ കമ്പോസ്‌റ്റും നിർമിക്കുന്നു. മാലിന്യ നിർമാർജനരംഗത്ത്‌ ശുചിത്വമിഷന്റെ അംഗീകൃത പ്രൊവൈഡറും തദ്ദേശ വകുപ്പിന്റെ അക്രഡിറ്റഡ്‌ ഏജൻസിയുമാണ്‌ റെയ്‌ഡ്‌കോ.
അന്തമാൻ കൃഷിവകുപ്പിന്‌ ആവശ്യമായ കാർഷിക യന്ത്രോപകരണങ്ങൾ നൽകുന്നുണ്ട്‌‌. കണ്ണോത്തുംചാൽ, കീഴല്ലൂർ യൂണിറ്റുകളിൽ ഉറവിട മാലിന്യസംസ്‌കരണ ഉപാധികളും നിർമിച്ച്‌ വിൽപ്പന നടത്തുന്നു. മട്ടന്നൂരിലെ ഫ്രൂട്ട്‌ കാനിങ് യൂണിറ്റിൽ അച്ചാറുകൾ, സ്‌ക്വാഷുകൾ, ദാഹശമനി, പായസം മിക്‌സ്‌, വിനാഗിരി എന്നിവ ഉൽപ്പാദിപ്പിക്കുന്നു.
അരിമാവ്‌, അരി,ഗോതമ്പ്‌ പൊടികൾ, കറി പൗഡറുകൾ, പായസം മിക്‌സുകളും അച്ചാറുകളും റെയ്‌ഡോ വിൽപ്പന നടത്തുന്നു.

Related posts

മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: മാ​ർ പാം​പ്ലാ​നി

Aswathi Kottiyoor

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു ഇക്കോ ലെപ്പേര്‍ഡ് ടില്ലര്‍ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Aswathi Kottiyoor

നാ​യ​നാ​ർ​ക്കു​ശേ​ഷം ക​ണ്ണൂ​ർ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര

Aswathi Kottiyoor
WordPress Image Lightbox