23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോവളം ബൈക്ക് അപകടം; റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
Kerala

കോവളം ബൈക്ക് അപകടം; റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കോവളത്ത് ബൈക്ക് അപകടത്തിനിടയാക്കിയ സംഭവത്തിൽ റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ബൈക്ക് അമിത വേഗതയിലായിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു.

ഇന്നലെ നടന്ന അപകടത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25), വാഴമുട്ടം സ്വദേശി സന്ധ്യ എന്നിവരാണ് മരിച്ചത്. കോവളം- വാഴമുട്ടം ദേശീയപാതയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. തുടർന്ന് അപകടത്തിന് കാരണം റേസിങ്ങാണോ എന്ന് കണ്ടെത്താൻ ഗതാഗതവകുപ്പ് മന്ത്രി മോട്ടോർവാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗം മന്ത്രിക്ക് കൈമാറിയത്. നാട്ടുകാർ ആരോപിക്കുന്നത് പോലെ അവിടെ റേസിങ് നടന്നിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടം നടന്ന സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലാത്തതിനാൽ കൂടുതൽ പരിശോധനകൾ വേണമെന്നും മോട്ടോർവാഹനവകുപ്പ് പറയുന്നു. റീൽസ് തയ്യാറാക്കുന്നതിന് വേണ്ടിയാണ് മരിച്ച അരവിന്ദ് കോവളം ഭാഗത്തേക്ക് വന്നതെന്നാണ് പറയുന്നത്. ഇന്നലെ തയ്യാറാക്കിയ റീൽസിൽ രണ്ടുമൂന്നുപേർ കൂടിയുണ്ടായിട്ടുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ സന്ധ്യയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലറ്റു പോയി. മറ്റ് ശരീരാവശിഷ്ടങ്ങളും റോഡില്‍ ചിതറി. ഇടിച്ച ബൈക്ക് 100 മീറ്ററോളം തെറിച്ചു പോവുകയും ചെയ്തു. പരിക്കേറ്റ അരവിന്ദൻ സമീപത്തെ ഓടയിലായിരുന്നു കിടന്നത്. രണ്ട് ബൈക്കുകളിലായി റേസിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്

Related posts

വന്യമൃഗങ്ങൾ കാടിറങ്ങുന്നു; പ്രതിരോധ പദ്ധതികൾ ഫണ്ടില്ലാതെ പാളുന്നു

Aswathi Kottiyoor

ഒറ്റ ചാർജിൽ 590 കിലോമീറ്റർ, 100 കിമീ വേഗമാർജിക്കാൻ നാലു സെക്കന്റ് മാത്രം; ഇലക്ട്രിക് കരുത്തിൽ നിരത്തുകൾ കൈയ്യടക്കാനൊരുങ്ങി ബിഎംഡബ്ല്യു ഐ4……..

Aswathi Kottiyoor

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox