27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബിവറേജസ് കോര്‍പ്പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ തള്ളി സര്‍ക്കാര്‍.
Kerala

ബിവറേജസ് കോര്‍പ്പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ തള്ളി സര്‍ക്കാര്‍.

ബിവറേജസ് കോര്‍പ്പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ തള്ളി സര്‍ക്കാര്‍.തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന് 10% വില വര്‍ധനയാണു ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.സ്പിരിറ്റ് വില കൂടിയ സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മദ്യക്കമ്ബനികളുടെ വിറ്റുവരവു നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയിരുന്നു. ഇതിന്റെ ഗുണം ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വര്‍ധന വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാന്‍. തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ ദിനംപ്രതി 8000 കെയ്‌സ് റം ഉല്‍പാദിപ്പിക്കുന്നുണ്ട്.

Related posts

വാട്ട്സ്ആപ്പ് പണിമുടക്കി

Aswathi Kottiyoor

നെല്ല് സംഭരണം: വില വിതരണം പുരോഗമിക്കുന്നു

Aswathi Kottiyoor

വിരമിച്ചവര്‍ക്കും വിരമിക്കാന്‍ പോകുന്നവര്‍ക്കും രാജ്യത്ത് ഒരു വിലയുമില്ല- ചീഫ് ജസ്റ്റിസ് രമണ.*

Aswathi Kottiyoor
WordPress Image Lightbox