• Home
  • Uncategorized
  • ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
Uncategorized

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഘ (42) ആണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തില്‍ രവീന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. ഭാര്യയെ സംശയമായതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.

Related posts

യുവാവിനെ വാഹനമിടിച്ചിട്ട ഇൻസ്പെക്ടർ മദ്യലഹരിയിൽ; സല്യൂട്ടടിച്ച് കൊച്ചി പൊലീസ്

Aswathi Kottiyoor

തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

‘അഭ്യാസമിറക്കേണ്ട’: പത്രിക സമര്‍പ്പിക്കാൻ ആദ്യ ടോക്കൺ കിട്ടിയില്ല, പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

Aswathi Kottiyoor
WordPress Image Lightbox