24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസ മന്ത്രി
Kerala

ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസ മന്ത്രി

ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശാസ്ത്രത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്‌. പുതിയ തലമുറ ശാസ്ത്രീയമായി ചിന്തിച്ചു കൊണ്ട് അശാസ്‌ത്രീയതവാദങ്ങൾക്കെതിരെ പോരാടണം. ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയവും, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഒരുക്കുന്ന 34–-ാമത് ദക്ഷിണേന്ത്യൻ സ്‌കൂൾ ശാസ്‌ത്രോതസവം ഉദ്‌ഘാടനം ചെയ്യുയായിരുന്നു മന്ത്രി.
രാജ്യം ശാസ്‌ത്രസാങ്കേതിക വിദ്യയിൽ മുന്നേറുബോൾ ചാണകവും ഗോമൂത്രവും കാൻസർ മാറ്റുമെന്നുള്ള ചിലരുടെ പ്രചരണം കുട്ടികൾ തിരിച്ചറിയണം. ശാസ്ത്രമേളകൾ കൂടുതൽ വിപുലീകരിക്കാനും അർത്ഥ പൂർണ്ണമാക്കാനുമുള്ള നടപടികൾ ആലോചിച്ച് വരികയാണ്‌ – മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. കുട്ടികളുടെ ഗവേഷണ താൽപര്യവും ശാസ്ത്രാഭിരുചിയും വളർത്താൻ ഇത്തരം ശാസ്ത്ര മേളകളിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു. അവരുടെ ജിജ്ഞാസയും കൗതുകവും സമൂഹത്തിന്റെ വളർച്ചയ്ക്കായി പരിവർത്തനം ചെയ്യുകയാണ് സർക്കാർ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു വരുന്ന കാലത്ത് അതിനെതിരെ യുക്തിചിന്തയുടെയും വൈജ്ഞാനികതയുടെയും പരിച ഉയർത്തി പിടിക്കാൻ യുവതലമുറയ്ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

Related posts

പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും 1000 രൂപ ഓണറേറിയം വര്‍ദ്ധിപ്പിക്കും

Aswathi Kottiyoor

കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

Aswathi Kottiyoor

അ​​ര​​വ​​ണ നി​​ര്‍​മാ​​ണ​​ത്തി​​നു​​ള്ള ഏ​​ല​​ക്ക: ഹ​​ര്‍​ജി മാ​​റ്റി

Aswathi Kottiyoor
WordPress Image Lightbox