27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാൽ പുഴുവരിച്ച വയോധികക്ക് സാമൂഹ്യ നീതി വകുപ്പ് ചികിത്സ ലഭ്യമാക്കും; മക്കൾക്കെതിരെ കേസ്
Kerala

കാൽ പുഴുവരിച്ച വയോധികക്ക് സാമൂഹ്യ നീതി വകുപ്പ് ചികിത്സ ലഭ്യമാക്കും; മക്കൾക്കെതിരെ കേസ്


പേരാവൂർ: കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ പേരാവൂർ കാഞ്ഞിരപ്പുഴയിലെ സരസമ്മയെ സബ് കളക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ അസിസ്റ്റനെ പി.വിപിതയും സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹന്റെ നേതൃത്വത്തിൽ ഫീൽഡ് റെസ്പോൺസ് ഓഫീസർ ഒ.കെ.ശരണും സന്ദർശിച്ചു.സരസമ്മക്ക് സാമൂഹ്യ നീതി വകുപ്പ് പൂർണമായും സൗജന്യ ചികിത ലഭ്യമാക്കും.

അമ്മയെ ചികിത്സിക്കാൻ തയ്യാറാവാത്ത മക്കൾക്കെതിരെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽആർ.ഡി.ഒ സ്വമേധയാ കേസെടുത്തു.മക്കളെ വിചാരണ ചെയ്യാൻ തിങ്കളാഴ്ചഹാജരാക്കണമെന്ന് പേരാവൂർ എസ്.എച്ച്.ഒക്ക് ആർ.ഡി.ഒനിർദേശം നല്കിയിട്ടുണ്ട്.സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ജില്ലാ കളക്ടറും നേരത്തെ നിർദേശം നല്കിയിരുന്നു.അതേസമയം, സംഭവത്തിൽ പേരാവൂർ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് അമ്മയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മകൾ സുനിത പേരാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നാല് മക്കളെ സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചെങ്കിലും ഒരു മകനായ സുധീഷും ഭാര്യയും മകൾ സുനിതയും മാത്രമാണെത്തിയത്. സ്റ്റേഷനിൽ വെച്ച് മക്കൾ പരസ്പരം സ്വത്ത് സംബന്ധമായ വഴക്ക്

ഉണ്ടായതോടെ തലശ്ശേരി എസ്.ഡി.എമ്മിന് പരാതി കൊടുക്കാൻ പോലീസ് നിർദേശിക്കുകയും ചെയ്തിരുന്നു.

Related posts

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

സ്‌കൂളിൽ ആഴ്‌ചയിൽ ഒരിക്കൽ ആരോഗ്യ പ്രതിജ്ഞ

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു

WordPress Image Lightbox