24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘം വനത്തിൽ; മയക്കുവെടി ഉടൻ.*
Kerala

*പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘം വനത്തിൽ; മയക്കുവെടി ഉടൻ.*


പാലക്കാട്‌ > പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളുമാണ് ദൗത്യത്തിലുള്ളത്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ദൗത്യസംഘത്തിന്റെ ശ്രമം.

സംഘം നിലവില്‍ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. സാന്നിധ്യം മനസിലാക്കിയാല്‍ സംഘം പിടി സെവനെ പിടികൂടാനായി ഉള്‍വനത്തിലേക്ക് പോകും. മയക്കുവെടി വയ്ക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും. ഇതു സംബന്ധിച്ച് ഡോ. അരുണിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ പങ്കെടുത്തു.

മയക്കുവെടി വെച്ചാല്‍ ആന ഓടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു. പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കാന്‍ യൂക്കാലി തടി കൊണ്ടുള്ള കൂടും തയ്യാറാണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂര്‍ത്തിയാക്കിയിരുന്നു.

Related posts

*കേന്ദ്രത്തിന്റേത് നികുതിക്കൊള്ള ; പെട്രോളിന്‌ അടിസ്ഥാന വില 37.29 രൂപ ; കേരളത്തിന്‌ കിട്ടുന്ന കേന്ദ്ര വിഹിതം ഒരു പൈസ.*

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്;വിചാരണ നീട്ടുന്നത് ദിലീപെന്ന് സർക്കാർ,ജൂലായ് 31നുള്ളിൽ

ഇന്ന് അന്താരാഷ്ട്ര വയോജന ദിനം : നടതള്ളുകയല്ല വേണ്ടത്, കൂടെ നടത്താം

Aswathi Kottiyoor
WordPress Image Lightbox