25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ദേശീയ യുവജനദിന വാരാഘോഷം സമാപിച്ചു
Iritty

ദേശീയ യുവജനദിന വാരാഘോഷം സമാപിച്ചു

ഇരിട്ടി: പുന്നാട് വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരഴ്ചയായി നടന്നുവന്ന ദേശീയ യുവജനദിന വാരാഘോഷം സമാപിച്ചു. സമാപന സമ്മേളനം സന്ദീപ് ജി വാര്യർ ഉദ്‌ഘാടനം ചെയ്തു.
യുവജനത സാംസ്‌കാരിക, കലാകായികരംഗങ്ങളിൽ നിന്നും പിന്നോട്ട് പോകുന്നതായി സംശയിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ നാൽപ്പതിനായിരം സീറ്റുകൾ ഒഴിഞ്ഞു കിടന്നു എന്ന വാർത്ത ഇതിനുദാഹരണമാണ്. പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണാൻ വരേണ്ടെന്ന സ്പോർട്സ് മന്ത്രിയുടെപ്രസ്താവനയുടെ പ്രതിഫലനമാണൊ ഇതെന്നും സംശയിക്കുന്നു. സ്വാമി വിവേകാന്ദൻ ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾപോലെ നമ്മുടെ യുവജനതക്ക് ഉയർന്നുവരാനും ലഹരി പോലുള്ള മാരക വിപത്തിനെതിരെ പോരാടാനും കഴിയണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സി. ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ ടി. അശ്വിനികുമാർ സ്മാരക വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ എ.കെ. ഷൈജു , കെ. പ്രിയേഷ്, എം. ജ്യോതിഷ് എന്നിവർ സംസാരിച്ചു. വൈകുന്നേരം സ്ത്രീകളടക്കം നിരവധി പേർ അണിനിരന്ന ഘോഷയാത്രയും നൂറിലധികം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയും നടന്നു.

Related posts

സമരം കോടതി വിധിയോടുള്ള വെല്ലുവിളി

Aswathi Kottiyoor

ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്ത് കാട്ടാന

Aswathi Kottiyoor

കോൺഗ്രസ് നിൽപ്പ് സമരം നടത്തി.

WordPress Image Lightbox