28.6 C
Iritty, IN
May 17, 2024
  • Home
  • Iritty
  • ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്ത് കാട്ടാന
Iritty

ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്ത് കാട്ടാന

ഇരിട്ടി: 19 കോടി രൂപ മുതൽ മുടക്കി നിർമ്മാണം പൂർത്തിയാക്കി അടഞ്ഞുകിടക്കുന്ന ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ മതിൽ തകർത്ത് കാട്ടാന . മൂന്നു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കാട്ടാന സ്‌കൂളിന്റെ ചുറ്റുമതിൽ തകർക്കുന്നത്.
ഫാമിന്റെ ഏഴാം ബ്ലോക്കിലെ ആദിവാസി പുനരധിവാസ മേഖലയിലാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സ്ഥിതിചെയ്യുന്നത്. സ്ഥിരം കാട്ടാനകൾ ഇറങ്ങുന്ന ജനവാസ മേഖലയാണ് ഇത്. സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്ത് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച ആനയെ പ്രദേശവാസികൾ നിൽകിയ വിവരത്തെ തുടർന്ന് വനം വകുപ്പ് സംഘം എത്തി കാട്ടിലേക്ക് തുരത്തി. രണ്ടുമാസം മുൻപ് മതിലിന്റെ 20 മീറ്ററോളം ഭാഗം ആനകൾ തകർത്തിരുന്നു. അടുത്തിടെയാണ് ഇത് പുനർനിർമ്മിച്ചത്. പുനർനിർമ്മിച്ച മതിലിന്റെ അഞ്ചു മീറ്ററോളം ഭാഗമാണ് കഴിഞ്ഞ രാത്രി തകർത്തത്.

Related posts

മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു

Aswathi Kottiyoor

കൂൾ ബാറുകളിലെയും ഹോട്ടലുകളിലെയും വെള്ളം പരിശോധനയ്ക്ക് താലൂക്ക് അടിസ്ഥാനത്തിൽ സൗകര്യമൊരുക്കണം – വ്യാപാരി സമിതി

Aswathi Kottiyoor

ജനത്തിരക്കിലമർന്ന് മുണ്ടയാം പറമ്പ് മേടത്തിറ മഹോത്സവം

Aswathi Kottiyoor
WordPress Image Lightbox