25.9 C
Iritty, IN
July 1, 2024
  • Home
  • kannur
  • തൃശൂരിൽ ബൈക്ക്‌ ടോറസ് ലോറിയിലിടിച്ച്‌ വിദ്യാർഥി മരിച്ചു
kannur

തൃശൂരിൽ ബൈക്ക്‌ ടോറസ് ലോറിയിലിടിച്ച്‌ വിദ്യാർഥി മരിച്ചു

തൃശൂർ അക്കിക്കാവിൽ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കോതച്ചിറ സ്വദേശി മനു (21) അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ 19 വയസ്സുള്ള ആദർശിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.45 നാണ് അപകടമുണ്ടായത്. അക്കിക്കാവ് സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിയായ ആദർശിനെ വിനോദയാത്ര പോകുന്നതിനായി സ്‌കൂളിൽ എത്തിക്കാൻ വന്നതായിരുന്നു. അപകട സമയത്ത് മനു ബൈക്കിനു പുറകിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

Related posts

പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ തള്ളി –

Aswathi Kottiyoor

മാ​ഹി​യി​ലെ പാ​തിവ​ഴി​യി​ലാ​യ പ​ദ്ധ​തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീക​രി​ക്കും: പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഗുണത പഠന പരിപോഷണ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox