22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • അയൽജില്ലകളിൽ പക്ഷിപ്പനി, പന്നിപ്പനി : ജാഗ്രതയോടെ കണ്ണൂർ
kannur

അയൽജില്ലകളിൽ പക്ഷിപ്പനി, പന്നിപ്പനി : ജാഗ്രതയോടെ കണ്ണൂർ

കണ്ണൂർ:കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയും കാസർകോട് ജില്ലയിൽ പന്നിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ. ജില്ലയിൽ കനത്ത ജാഗ്രത. കണ്ണൂരിലെ മൃഗസംരക്ഷണ വകുപ്പ് രോഗ പ്രതിരോധ വിദഗ്ധർ കാസർകോട് എത്തിസംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കോഴിക്കോട് ചാത്തമംഗലം റീജിയണൽ പൗൾട്രി ഫാമിലെ കോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഗ്രാമശ്രീ കോഴികളെ വളർത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഫാം ആണ് ചാത്തമംഗലത്തേത്. കോഴികൾക്ക് അസാധാരണ മരണം സംഭവിച്ചതിനെ തുടർന്ന് കണ്ണൂർ റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെ വിദഗ്ധർ ഫാമിലെത്തി പക്ഷികളെ പരിശോധിക്കുകയും തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിക്കുകയും ഫാമിലെ 5000 ത്തോളം ഗ്രാമശ്രീ കോഴികളെ ദയാവധം നടത്തി ശാസ്ത്രീയമായി മറവു ചെയ്യാൻ തീരുമാനിച്ചു. കണ്ണൂർ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ബാലഗോപാൽ വെറ്ററിനറി സർജൻ ഡോക്ടർ രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.ഇതിനിടെ കാസർകോട് ജില്ലയിലെ സ്വകാര്യ പന്നി വളർത്തു ഫാമിലെ പന്നികൾക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 500 ലേറെ പന്നികൾ ഉള്ള ഫാമിലെ അസാധാരണ മരണത്തെ തുടർന്ന് അവയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പന്നിപ്പനി സ്ഥിരീകരിച്ചത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കണ്ണൂരിലെ പന്നിപ്പനി പ്രതിരോധ കർമ്മ സേനാംഗങ്ങൾ കാസർകോട് എത്തിയിട്ടുണ്ട് . കള്ളിംഗ് ടീം ലീഡർ ഡോക്ടർ ആൽവിൻ വ്യാസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ ആർ ഉണ്ണികൃഷ്ണൻ എന്നിവരാണ് ടീമിനെ നയിക്കുന്നത്. ഇന്നു നടക്കുന്ന പ്രാരംഭ പ്രവർത്തനങ്ങൾക്ക് ശേഷം നാളെ രാവിലെ 30 അംഗ കർമ്മ സേന പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.മുണ്ടയാട് ജൈവ സുരക്ഷഅയൽ ജില്ലകളിൽ പന്നിപ്പനിയും പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് കർശനമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ജില്ലയിലെ മുണ്ടയാട് റീജിയണൽ പൗൾട്രി ഫാമിലെ ജൈവ സുരക്ഷ കർശനമാക്കിയിട്ടുണ്ട് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. അയൽ ജില്ലകളിൽ നിന്നും തീറ്റയുമായി വരുന്ന വാഹനങ്ങൾക്ക് അണുനശീകരണം കർശനമായി നടപ്പിലാക്കും. പന്നികളിലോ വളർത്തുപക്ഷികളിലോ അസ്വാഭാവികമായ മരണം കണ്ടെത്തുന്ന പക്ഷം തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ എസ് ജെ ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ അജിത് ബാബു എന്നിവർ അറിയിച്ചു

Related posts

പോളിങ്‌ ശതമാനം ഉയരും; ചെയ്യാനുള്ളത്‌ പതിനായിരക്കണക്കിന്‌ തപാൽ വോട്ടുകൾ…………..

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

മു​തി​ർ​ന്നവർക്കും കി​ട​പ്പുരോ​ഗി​ക​ൾ​ക്കും ‌വാ​ക്സി​നേ​ഷ​ന് കാ​ല​താ​മ​സം വ​രു​ത്ത​രു​ത്: സ​തീ​ശ​ൻ പാ​ച്ചേ​നി

Aswathi Kottiyoor
WordPress Image Lightbox